നർത്തകിയും നടിയുമായ ശാലു മേനോനെ അറിയാത്ത മലയാളികൾ ചുരുക്കമാണ്. സോളാർ കേസില്‍ താരം ജയില്‍ ശിക്ഷ അനുഭവിച്ചിരുന്നു. താൻ അനുഭവിച്ച നാല്‍പ്പത്തിയൊൻപത് ദിവസത്തെ ജയില്‍വാസത്തെക്കുറിച്ച് ഇപ്പോൾ ഒരു അഭിമുഖത്തില്‍ തുറന്നു പറഞ്ഞിരിക്കുകയാണ് താരം ഇപ്പോൾ.
നടിയെന്ന പരിഗണനയൊന്നും തനിക്ക് ലഭിച്ചിരുന്നില്ലെന്നും എല്ലാവരെയും പോലെ തറയില്‍ പായ വിരിച്ചാണ് താനും കിടന്നിരുന്നതെന്നുമാണ് ശാലു മേനോൻ പറയുന്നത്. കേസ് വന്ന സമയത്ത് അമ്മയും അമ്മൂമ്മയും തന്റെ വിദ്യാർത്ഥികളും അവരുടെ രക്ഷിതാക്കളും മാത്രമേ കൂടെയുണ്ടായിരുന്നുള്ളൂ. അന്ന് ബന്ധുക്കള്‍ പോലും അകറ്റിനിർത്തി എന്നും അകറ്റി നിർത്തിയവരെല്ലാം പിന്നീട് തിരിച്ചുവന്നെന്നും ശാലു ഓർത്തെടുക്കുന്നു.
അതേസമയം കേസിന് ശേഷം പല അവസരങ്ങള്‍ നഷ്ടമായെന്നും ശാലുപറയുന്നു. എന്നാൽ ഒരിക്കലും ഒരു കലാകാരിയെ തോല്‍പിക്കാൻ സാധിക്കില്ല. തെറ്റ് ചെയ്യാത്ത ആളാണ്. നല്ലൊരു തൊഴില്‍ കൈയിലുണ്ട് അത് വച്ച് ജീവിക്കും എന്നും അവർ പ്രതികരിച്ചു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്