ലോകം മുഴുവൻ ആരാധകരുള്ള താരമാണ് ഷാറൂഖ് ഖാൻ. ഇന്ത്യക്ക് പുറത്തും കിങ് ഖാന്റെ ചിത്രങ്ങള്‍ക്ക് മികച്ച സ്വീകാര്യത ലഭിക്കാറുണ്ട്. എന്നാൽ 2018 ല്‍ പുറത്തിറങ്ങിയ സീറോക്ക് ശേഷം ബോളിവുഡില്‍ നിന്ന് നടൻ ഒരു നീണ്ട ഇടവേള എടുത്തിരുന്നു. നീണ്ട അഞ്ച് വർഷങ്ങള്‍ക്ക് ശേഷം 2023ലാണ് കിങ് ഖാൻ തിരിച്ചെത്തിയത്.
എന്നാൽ അത് താരത്തിന്റെ മികച്ച ഒരു തിരിച്ചുവരവ് തന്നെയായിരുന്നു. പുറത്തിറങ്ങിയ താരത്തിന്റെ മൂന്ന് ചിത്രങ്ങളും സൂപ്പർ ഹിറ്റായിരുന്നു. പോയ വർഷം 2600 കോടിയാണ് എസ്. ആർ.കെയുടെ മൂന്ന് ചിത്രങ്ങള്‍ ചേർന്ന് നേടിയത്.
ഇപ്പോൾ തന്നെ വീണ്ടും കൈപിടിച്ച് ഉയർത്തിയ പ്രേക്ഷകരോട് നന്ദി പറഞ്ഞു രംഗത്ത് എത്തിയിരിക്കുകയാണ് താരം. ഡങ്കി സിനിമയുമായി ബന്ധപ്പെട്ട് നടന്ന ചടങ്ങിലാണ് താരം മനസ് തുറന്നത്. 'കഴിഞ്ഞ 33 വർഷമായി ഞാൻ ജോലി ചെയ്യുന്നു. പിന്നീട് സിനിമയില്‍ നിന്ന് ഒരു വലിയ ഇടവേള എടുത്തു. സാധാരണഗതിയില്‍ നിങ്ങള്‍ക്ക് ഇത് അല്‍പം പരിഭ്രമം ഉണ്ടാക്കിയേക്കാം. നല്ല സിനിമ കിട്ടുമെന്ന് ഞാൻ പ്രതീക്ഷിച്ചിരുന്നു. ഇതിന് മുൻപ് ഞാൻ ചെയ്തിരുന്ന കുറച്ച് ചിത്രങ്ങള്‍ പ്രതീക്ഷിച്ചത് പോലെ ശ്രദ്ധിക്കപ്പെട്ടില്ല. ആ സമയത്ത്, നല്ല ചിത്രങ്ങള്‍ ചെയ്യുന്നില്ലെന്ന് എനിക്ക് തന്നെ തോന്നി. എന്റെ സിനിമകള്‍ ആളുകള്‍ സ്നേഹിച്ചിരുന്നു. രാജ്യത്തിനകത്തുള്ളവരും പുറത്തുളളവരും എന്റെ ചിത്രങ്ങള്‍ ഹൃദയത്തിലേറ്റി. അവർ തിരിച്ചു വിളിച്ചു. അപ്പോള്‍ എനിക്ക് മനസിലായി ഞാൻ ചെയ്യുന്നത് ശരിയാണെന്നും അത് തുടർന്നുകൊണ്ടേയിരിക്കണമെന്ന് എന്നാണ് താരം പറഞ്ഞത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്