മുംബൈ: മഹാരാഷ്ട്രയുടെ മുഖ്യമന്ത്രിയായി ദേവേന്ദ്ര ഫഡ്നാവിസ് സത്യപ്രതിജ്ഞ ചെയ്ത ചടങ്ങിനെത്തിയത് ബോളിവുഡിന്റെ വന്‍ താരനിര. ബോളിവുഡിലെ വമ്പന്‍ താരങ്ങളായ സല്‍മാന്‍ ഖാന്‍, ഷാരൂഖ് ഖാന്‍ എന്നിവരായിരുന്നു ചടങ്ങിലെ മുഖ്യ ആകര്‍ഷണം. കറുത്ത സ്യൂട്ടുകളിലെത്തിയ ഇരുവരും ചടങ്ങില്‍ കണ്ടുമുട്ടിയപ്പോള്‍ പരസ്പരം ഹാര്‍ദ്ദവമായി ആലിംഗനം ചെയ്തു. ഷാരൂഖിന്റെ മാനേജര്‍ പൂജ ദദ്ലാനിയും അദ്ദേഹത്തോടൊപ്പമുണ്ടായിരുന്നു.
ബോളിവുഡില്‍ നിന്ന് രണ്‍വീര്‍ സിംഗ്, രണ്‍ബീര്‍ കപൂര്‍, മാധുരി ദീക്ഷിത് ക്രിക്കറ്റ് ലോകത്തുനിന്ന് സച്ചിന്‍ ടെണ്ടുല്‍ക്കര്‍, വ്യവസായ മേഖലയില്‍ നിന്ന് മുകേഷ് അംബാനി, അനന്ത് അംബാനി, രാധിക അംബാനി തുടങ്ങിയവരും പരിപാടിയില്‍ പങ്കെടുത്തു.
മുംബൈയിലെ ആസാദ് മൈതാനിയില്‍ വെച്ച് മഹാരാഷ്ട്ര മുഖ്യമന്ത്രിയായി ദേവേന്ദ്ര ഫഡ്‌നാവിസും ഉപമുഖ്യമന്ത്രിമാരായി ഏകനാഥ് ഷിന്‍ഡെയും അജിത് പവാറും സത്യപ്രതിജ്ഞ ചെയ്തു. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സാന്നിധ്യത്തിലായിരുന്നു പരിപാടി.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്