‘5 മാസത്തെ ബന്ധത്തിനു ശേഷം വേർപിരിയാൻ തീരുമാനിച്ചു’: വിവാഹത്തിൽ നിന്ന് പിന്മാറുന്നതായി സീമ വിനീത്

SEPTEMBER 7, 2024, 2:15 PM

സെലിബ്രിറ്റി മേക്കപ്പ് ആര്‍ട്ടിസ്റ്റെന്ന നിലയില്‍ ശ്രദ്ധ നേടിയ താരമാണ് സീമ വിനീത്. വളരെ കഷ്ടകള്‍ നിറഞ്ഞ ജീവിതം ആയിരുന്നു സീമയുടേത്. സ്വന്തമായി ജോലി ചെയ്ത് ഒരു വീടെന്ന സ്വപ്‌നം സാക്ഷാത്കരിച്ചും വിജയത്തിലേക്ക് ചുവടുറപ്പിക്കാന്‍ നിലവില്‍ സീമയ്ക്ക് ആയിട്ടുണ്ട്.

ഇപ്പോഴിതാ ജീവിതത്തിലെ ഒരു സുപ്രധാന തീരുമാനം പങ്കുവച്ചിരിക്കുകയാണ് താരം. വിവാഹം കഴിക്കാനുള്ള തീരുമാനത്തില്‍ നിന്ന് പിൻവാങ്ങുന്നതായിട്ടാണ് താരം അറിയിച്ചിരിക്കുന്നത്. അഞ്ചുമാസം മുൻപായിരുന്നു സീമയുടെ വിവാഹ നിശ്ചയം. തികച്ചും വ്യക്തിപരമായ കാരണങ്ങളാലാണ് ഇങ്ങനെയൊരു തീരുമാനമെന്നും സീമ അറിയിച്ചു. സമൂഹമാധ്യമത്തില്‍ പങ്കുവച്ച പോസ്റ്റിലൂടെ ആണ് താരം ഇക്കാര്യം അറിയിച്ചിരിക്കുന്നത്.

സീമ വിനീത് പങ്കുവച്ച കുറിപ്പിന്റെ പൂർണ രൂപം

vachakam
vachakam
vachakam

''ഒരുപാട് ആലോചിച്ചതിനു ശേഷം, പരസ്പരം ബഹുമാനം കാത്തു സൂക്ഷിക്കുന്നതിനിടയില്‍ ഞങ്ങളുടെ മാനസിക സമാധാനത്തിനും പുരോഗതിക്കും വേണ്ടി നിശാന്തും ഞാനും വിവാഹനിശ്ചയത്തിന്റെ 5 മാസത്തെ ബന്ധത്തിനു ശേഷം വേർപിരിയാൻ തീരുമാനിച്ചു.

ഈ ആഴത്തിലുള്ള വ്യക്തിപരമായി എടുത്ത തീരുമാനത്തില്‍ ഞങ്ങളുെട സ്വകാര്യത മനസ്സിലാക്കാനും ബഹുമാനിക്കാനും ഞങ്ങള്‍ മാധ്യമങ്ങളോടും സുഹൃത്തുക്കളോടും ആരാധകരോടും അഭ്യർഥിക്കുന്നു. ഞങ്ങള്‍ വേർപിരിഞ്ഞത് അംഗീകരിച്ചു കൊണ്ട്, ഇത് പരസ്പരം മികച്ച തീരുമാനമാണെന്ന് ഞങ്ങള്‍ വിശ്വസിക്കുന്നു. നിങ്ങളുടെ ധാരണയും പിന്തുണയും ഈ പ്രയാസകരമായ സമയത്തു വളരെ അധികം വിനയപൂർവം നിങ്ങളെ അറിയിക്കുന്നു. നന്ദി… സീമ വിനീത്''

കഴിഞ്ഞ ഏപ്രിലിലായിരുന്നു സീമയും നിശാന്തും തമ്മിലുള്ള വിവാഹ നിശ്ചയം നടന്നത്. 'എന്റെ ഹൃദയം കവർന്നയാളെ കണ്ടെത്തി' എന്ന കുറിപ്പോടെയായിരുന്നു സീമ വിവാഹനിശ്ചയ വർത്ത പങ്കുവച്ചത്. ഇരുവരും പരസ്പരം മോതിരങ്ങള്‍ കൈമാറുന്ന ചിത്രവും സീമ പങ്കുവച്ചിരുന്നു.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

TRENDING NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam