മലയാളികൾക്ക് ഒരുപിടി നല്ല ചിത്രങ്ങൾ സമ്മാനിച്ച കൂട്ടുകെട്ടായിരുന്നു സത്യൻ അന്തിക്കാട്-ശ്രീനിവാസന്‍ കൂട്ടുകെട്ട്.
ടി.പി ബാലഗോപാലൻ എംഎ എന്ന ചിത്രത്തിലൂടെയായിരുന്നു ശ്രീനിയും സത്യനും ആദ്യം ഒരുമിക്കുന്നത്. ആദ്യ ചിത്രം തന്നെ സൂപ്പര്‍ഹിറ്റായിരുന്നു. 1986ൽ പുറത്തിറങ്ങിയ ചിത്രത്തിലെ അഭിനയത്തിന് മോഹൻലാലിന് മികച്ച നടനുള്ള സംസ്ഥാന പുരസ്കാരം ആദ്യമായി നേടിക്കൊടുത്തു.
മികച്ച കഥക്കുള്ള പുരസ്കാരം സത്യനും ലഭിച്ചു. പൊൻമുട്ടയിടുന്ന താറാവ്, സന്ദേശം, തലയണമന്ത്രം, നാടോടിക്കാറ്റ് തുടങ്ങി ഒരുപാട് മികച്ച സിനിമകൾ പിന്നീട് ഈ കൂട്ടുകെട്ടിൽ പിറന്നു.
ശ്രീനിവാസനില്ലായിരുന്നുവെങ്കിൽ ഇന്നത്തെ താനുണ്ടാകില്ലെന്നായിരുന്നു ഒരിക്കൽ സത്യൻ അന്തിക്കാട് പറഞ്ഞത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
