തമിഴിലും മലയാളത്തിലുമായി തിളങ്ങി നിന്ന നടിയായിരുന്നു കനക. ചെയ്ത സിനിമകളെല്ലാം ഹിറ്റുകൾ. ഹിറ്റുകളുടെ നായികയെ ആരാധകർ മറക്കില്ല. കനക ഇനിയും തിരിച്ചുവന്നാൽ പ്രേഷകർ ഇരുകയ്യും നീട്ടി സ്വീകരിക്കുമെന്നതിൽ സംശയമില്ല. കാരണം അത്രത്തോളം ഇഷ്ടമാണ് കനക എന്ന ചലച്ചിത്ര താരത്തെ. വർഷങ്ങളായി സിനിമയിൽ നിന്നും വിട്ടുനിൽക്കുകയാണ് കനക.
എന്തിനാണ് കനക സിനിമയിൽ നിന്നും വർഷങ്ങളായി വിട്ടുനിൽക്കുന്നത് എന്ന് വ്യക്തമാക്കുകയാണ് നടൻ ശരത് കുമാർ. 1992 ൽ പുറത്തിറങ്ങിയ 'ചാമുണ്ഡി' എന്ന സിനിമയിൽ ശരത് കുമാറും കനകയും ഒരുമിച്ച് അഭിനയിച്ചിരുന്നു.
മറ്റൊരു നടിയോടും താരതമ്യപ്പെടുത്താനാവാത്ത വിധം തൻറെ അഭിനയ ജീവിതത്തിൽ കഠിനാധ്വാനിയായിരുന്നു കനകയെന്നാണ് ശരത് കുമാർ പറയുന്നത്. സിനിമകളോടുള്ള കനകയുടെ സ്‌നേഹം അപാരമായിരുന്നു. പക്ഷേ ജീവിതത്തിൽ സംഭവിച്ച ചില നിരാശകളും പശ്ചാത്താപങ്ങളും അവളുടെ മനസ്സിൽ മായാത്ത മുറിവായി. ഇത് വളർന്ന് സമ്മർദ്ദവും പിന്നെ വിഷാദമായപ്പോഴാണ് അവർ മെല്ലെ മെല്ലെ സിനിമ വിട്ടത്.
സിനിമാ മേഖലയിലുള്ള പലരും ഇത്തരം സമ്മർദ്ദം അനുഭവിക്കുന്നുണ്ട്. അതുകൊണ്ടാണ് സിനിമാ മേഖലയിൽ എത്തുന്നവർക്ക് ഈ മേഖലയെക്കുറിച്ച് ശരിയായ ഉപദേശം നൽകണമെന്ന് ഞാൻ പലതവണ പറയുന്നത് എന്നും ശരത് കുമാർ വ്യക്തമാക്കി.
മുൻനിര താരങ്ങളുടെ നായികയായി തിളങ്ങാൻ കനകയ്ക്ക് ഭാഗ്യം ലഭിച്ചിരുന്നു. തമിഴിൽ രജനീകാന്ത്, വിജയകാന്ത്, പ്രഭു, കാർത്തിക്, ശരത് കുമാർ എന്നിവരും മലയാളത്തിൽ മോഹൻലാൽ, മമ്മൂട്ടി, ജയറാം തുടങ്ങിയവരും താരത്തിന്റെ ജോഡിയായി. മുകേഷിന്റെ നായികയായി ഗോഡ്ഫാദറിലൂടെ ആയിരുന്നു മലയാളത്തിലേക്ക് കനക എത്തുന്നത്. ശേഷം വസൂധ, എഴര പൊന്നാന, വിയറ്റനാം കോളനി തുടങ്ങി ശ്രദ്ധേയമായ ഒത്തിരി സിനിമകളിൽ അഭിനയിച്ചു. ഈ മഴ തേൻ മഴ എന്ന മലയാള സിനിമയിലാണ് കനക അവസാനമായി അഭിനയിച്ചത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്