ഇന്ത്യയിൽ ഒട്ടാകെ ആരാധകരുള്ളതാരമാണ് വിജയ്. ഓണ്‍ സ്‌ക്രീനിലെ പ്രകടനങ്ങൾ പോലെ വിജയിയുടെ ഓഫ് സ്‌ക്രീന്‍ ജീവിതവും എന്നും വാര്‍ത്തകളില്‍ ഇടം നേടാറുണ്ട്. പൊതുവെ അന്തര്‍മുഖനായ വിജയ് അഭിമുഖങ്ങൾ നൽകുന്നതും സ്വകാര്യ ജീവിതത്തെ കുറിച്ച് സംസാരിക്കുന്നതും വിരളമാണ്.
കഴിഞ്ഞ കുറച്ച് ദിവസങ്ങളായി വിജയിയുടെ വ്യക്തിജീവിതം വലിയ രീതിയിൽ വാര്‍ത്തകളില്‍ നിറയുകയാണ്. വിജയിയും ഭാര്യ സംഗീതയും പിരിഞ്ഞുവെന്നും പിരിയാന്‍ പോവുകയാണെന്നുമൊക്കെയുള്ള തരത്തിൽ ആണ് വാർത്തകൾ പ്രചരിക്കുന്നത്.
വിജയ്‌യുടെ ഭാര്യ സംഗീത ഡോക്ടർ ആണ്. ഡോക്ടറായ സംഗീത വിവാഹ ശേഷം വീട്ടമ്മയായി മാറുകയായിരുന്നു. രണ്ട് മക്കളാണ് ദമ്പതികള്‍ക്കുള്ളത്. സംഗീത പൊതുവേദികളിലൊന്നും അധികം പ്രത്യക്ഷപെടാറില്ല. എന്നാല്‍ വിജയ്‌ക്കൊപ്പം സിനിമയുടെ ഓഡിയോ ലോഞ്ചിന് സംഗീത എത്താറുണ്ട്.
എന്നാൽ കഴിഞ്ഞ രണ്ട് വര്‍ഷക്കാലമായി സംഗീതയെ വിജയ്‌ക്കൊപ്പം എവിടേയും കാണാറില്ല. ഇതോടെയാണ് ഇരുവരും പിരിയുകയാണെന്ന തരത്തിലുള്ള വാര്‍ത്തകള്‍ പുറത്ത് വരുന്നത്. വിജയിയുടെ അച്ഛനുമായുള്ള പ്രശ്‌നങ്ങളെക്കുറിച്ചുള്ള റിപ്പോര്‍ട്ടുകള്‍ക്ക് പിന്നാലെയാണ് ഭാര്യയുമായി പിണങ്ങിയെന്ന വാര്‍ത്തയും പുറത്ത് വരുന്നത്. വിജയ് തന്റെ മകന്‍ ജേസണ്‍ സഞ്ജയുമായും പിണക്കത്തിലാണെന്നും വാർത്തകൾ ഉണ്ടായിരുന്നു.
അതേസമയം സംഗീത മകള്‍ക്കൊപ്പം ലണ്ടനിലാണെന്നും അതിനാലാണ് പരിപാടികളില്‍ എത്താത്തത് എന്നും റിപ്പോര്‍ട്ടുകള്‍ ഉണ്ട്. എന്നാല്‍ തന്റെ സിനിമയുടെ ചിത്രീകരണ ശേഷം ലണ്ടനിലേയ്ക്ക് പോകുന്ന പതിവ് വിജയും തെറ്റിച്ചതോടെ സോഷ്യല്‍ മീഡിയയിലെ കഥകള്‍ കൂടി.
ഇപ്പോഴിതാ വിജയ്ക്കും സംഗീതയ്ക്കും ഇടയിലെ പ്രശ്‌നത്തിന് കാരണം രാഷ്ട്രീയം ആണ് എന്നാണ് റിപ്പോർട്ടുകൾ. അധികം വൈകാതെ തന്നെ താരം രാഷ്ട്രീയത്തിലേയ്ക്ക് പ്രവേശിക്കുമെന്നാണ് കരുതപ്പെടുന്നത്. എന്നാല്‍ വിജയിയുടെ ഈ തീരുമാനത്തോട് ഭാര്യയ്ക്കും മകനും എതിര്‍പ്പാണെന്നും ഇതാണ് ഇവര്‍ക്കിടയിലെ വിള്ളലിന് കാരണമെന്നുമാണ് ചില തമിഴ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.എന്നാല്‍ ഈ റിപ്പോര്‍ട്ടുകളുടെയൊന്നും വസ്തുത അറിയാന്‍ ഇതുവരെ സാധിച്ചിട്ടില്ല.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്