ടോവിനോ തോമസിനെതിരെ ഗുരുതര ആരോപണങ്ങൾ ഉന്നയിച്ച് സംവിധായകൻ സനൽ കുമാർ ശശിധരൻ രംഗത്ത്. ടോവിനോ തോമസ് നിർമാണ പങ്കാളിയായ 'വഴക്ക്' എന്ന സിനിമയുടെ തിയേറ്റർ ഒടിടി റിലീസുമായി ബന്ധപ്പെട്ടാണ് ചിത്രത്തിന്റെ സംവിധായകനായ സനൽ രംഗത്ത് എത്തിയിരിക്കുന്നത്.
ചിത്രം പുറത്തിറക്കാൻ താരം ശ്രമിക്കുന്നില്ലെന്നും സിനിമ തിയേറ്ററുകളിലെത്തിയാൽ അത് തന്റെ കരിയറിനെ ബാധിക്കുമെന്നു ടോവിനോ പറഞ്ഞെന്നുമാണ് സനലിന്റെ ആരോപണം. ഫേസ്ബുക്കിൽ കുറിപ്പ് പങ്കുവെച്ചാണ് സനൽ ആരോപണങ്ങൾ ഉന്നയിച്ചിരിക്കുന്നത്.
'വഴക്ക് തിയേറ്ററിൽ വരുത്തുന്നത് നഷ്ടമേ ഉണ്ടാക്കൂ' എന്നും അത് താൻ 'എഴുതി തരാം' എന്നും ടോവിനോ പറഞ്ഞതായും സംവിധായകൻ പറയുന്നു.
പണം മുടക്കാൻ തയാറായി വന്നയാൾ നഷ്ടം താങ്ങാൻ തയാറാണെങ്കിൽ ടോവിനോ എന്തിന് അതിൽ വേവലാതിപ്പെടുന്നു എന്ന എന്റെ ചോദ്യത്തിന് എന്നെ ഞെട്ടിക്കുന്ന ഒരു വോയിസ് മെസേജ് ടോവിനോ എനിക്കയച്ചു. "എന്റെ കരിയറിനെ മോശമായി ബാധിക്കുന്ന കാര്യമാണ്. എന്നാലും സാരമില്ല. ഞാൻ രണ്ടോമൂന്നോ സിനിമകൊണ്ട് അത് മേക്കപ്പ് ചെയ്യും" എന്നായിരുന്നു ടോവിനോയുടെ മറുപടിയെന്നും സംവിധായകൻ കൂട്ടിച്ചേർത്തു.
ഇക്കഴിഞ്ഞ നാലഞ്ചുവർഷങ്ങൾ മരണത്തിൽ നിന്നുള്ള ഒഴിഞ്ഞുമാറൽ മാത്രമായിരുന്നു തന്റെ ജീവിതമെന്നും ഇപ്പോൾ മരണമാണ് ജീവിതത്തിന്റെ വാതിൽ എന്ന തിരിച്ചറിവാണുള്ളതെന്നും കുറിപ്പില്‍ പറയുന്നു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്