'ബൂബ് ജോബ് ചെയ്യാൻ പറഞ്ഞു, പാഡ് ഉപയോഗിക്കേണ്ടി വന്നു'; നേരിടേണ്ടി വന്ന ബോഡി ഷെയ്മിംഗിനെക്കുറിച്ച്‌ തുറന്നടിച്ചു സമീറ റെഡ്ഡി

FEBRUARY 28, 2024, 8:36 AM

തെന്നിന്ത്യൻ സിനിമകളില്‍ അടക്കം തിളങ്ങിയ താരമാണ് സമീറ റെഡ്‌ഡി.  സിനിമയില്‍ നിന്ന് ഇടവേളയെടുത്ത സമീറ തിരികെ വീണ്ടും തിരിച്ചു വന്നത് സോഷ്യല്‍ മീഡിയയിലൂടെയാണ്. തന്റെ അഭിപ്രായങ്ങളും നിലപാടുകളും താരം സോഷ്യൽ മീഡിയയിലൂടെ പങ്കു വയ്ക്കാറുണ്ട്.

ഇപ്പോൾ തന്റെ കരിയറില്‍ നേരിടേണ്ടിവന്ന ബോഡി ഷെയ്മിംഗിനെക്കുറിച്ചും പ്ലാസ്റ്റിക് സർജറി നടത്താൻ പറഞ്ഞതിനെക്കുറിച്ചുമൊക്കെ വെളിപ്പെടുത്തിയിരിക്കുകയാണ് താരം. ഒരു തമിഴ് മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് താരത്തിന്റെ വെളിപ്പെടുത്തല്‍. 

ശരീരം വണ്ണമില്ലാത്തതുകൊണ്ട് താൻ മുൻപ് വലിയ രീതിയില്‍ ബോഡി ഷെയ്മിംഗ് നേരിട്ടിരുന്നെന്നാണ് താരം വ്യക്തമാക്കിയത്. കൂടാതെ മാറിടത്ത് വലിപ്പം കൂട്ടുവാൻ വേണ്ടി തന്നെ പലരും നിർബന്ധിച്ചിട്ടുണ്ടെന്നും സമീറ റെഡ്ഡി വെളിപ്പെടുത്തി.

vachakam
vachakam
vachakam

'പത്ത് വർഷം മുമ്പത്തെ അവസ്ഥ ഭ്രാന്തമായിരുന്നു. എല്ലാവരും പ്ലാസ്റ്റിക് സർജറി ചെയ്യുമായിരുന്നു. ബൂബ് ജോബും നോസ് ജോബുമൊക്കെ ചെയ്യുമായിരുന്നു. എനിക്ക് എപ്പോഴും മാറിടത്തില്‍ പാഡ് ഉപയോഗിക്കേണ്ടി വന്നിരുന്നു. എന്നോട് ബൂബ് ജോബ് ചെയ്യാന്‍ പറഞ്ഞു. പലവട്ടം. പക്ഷേ ഞാൻ അത് ചെയ്തില്ല. അതില്‍ ഞാൻ ഇന്ന് സന്തോഷിക്കുന്നു. സര്‍ജറികള്‍ ചെയ്യുന്നവരുണ്ട്. അത് അവരുടെ തിരഞ്ഞെടുപ്പാണ്. അതില്‍ അവര്‍ക്ക് സന്തോഷം ലഭിക്കുന്നുണ്ടെങ്കില്‍ ആകാം. ജീവിക്കൂ ജീവിക്കാൻ അനുവദിക്കൂ എന്നാണ് എനിക്ക് പറയാനുള്ളത്' എന്നാണ് താരം പ്രതികരിച്ചത്.

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam