സാമന്ത ഏവർക്കും പ്രിയപ്പെട്ട താരമാണ്. മയോസിറ്റിസ് രോഗനിർണയത്തെത്തുടർന്ന് ഒരു വർഷത്തെ ഇടവേളയ്ക്ക് ശേഷം സാമന്ത റൂത്ത് പ്രഭു അടുത്തിടെ സിനിമാ രംഗത്ത് തിരിച്ചെത്തിയിരുന്നു. ഇപ്പോൾ ഒരു കോളജില്‍ നടന്ന പരിപാടിയില്‍ തന്റെ അഭിനയജീവിതത്തെ പറ്റി സാമന്ത സംസാരിച്ചിരുന്നു. ആ പരിപാടിയിൽ വച്ച് സിനിമാ മേഖലയിലെ സാമന്തയുടെ റോൾ മോഡൽ ആരെന്ന ചോദ്യത്തിന് താരം പറഞ്ഞ മറുപടി ആണ് ഇപ്പോൾ വൈറൽ ആവുന്നത്.
അല്ലു അർജുൻ ആണ് തന്റെ പ്രചോദനത്തിന്‍റെ ഉറവിടമെന്ന മറുപടിയാണ് സാമന്ത നല്‍കിയത്. സ്‌ക്രീനിലെ അല്ലു അർജുന്‍റെ വൈവിധ്യമാർന്ന പ്രകടനത്തെയും ക്രാഫ്റ്റിനോടുള്ള അദ്ദേഹത്തിന്‍റെ അർപ്പണബോധത്തെയും സാമന്ത പ്രശംസിക്കുകയും ചെയ്തു..
അതേസമയം രണ്ട് തവണ അല്ലു അർജുനൊപ്പം സാമന്ത അഭിനയിച്ചിട്ടുണ്ട്. 2015 ലെ സൺ ഓഫ് സത്യമൂർത്തി എന്ന ചിത്രത്തില്‍ അല്ലു അർജുന്‍റെ നായികയായും, ബ്ലോക്ക്ബസ്‌റ്റർ പുഷ്‌പ : ദി റൈസിലെ ജനപ്രിയ ഗാനമായ ഊ അന്തവാ ഓ ഓ ഓ അന്തവാ എന്ന ഗാനത്തിലെ അതിഥി വേഷത്തിലുമാണ് സാമന്ത അഭിനയിച്ചത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്