സഹ മത്സരാർത്ഥിയെ ശാരീരികമായി ഉപദ്രവിച്ചതിന് ബിഗ് ബോസിൽ നിന്ന് പുറത്താക്കപ്പെട്ട മത്സരാർത്ഥിയാണ് അസി റോക്കി.
സഹമത്സരാർഥിയായ സിജോ ജോണിനെ ഇടിച്ചതിനാണ് അസി റോക്കിയ്ക്ക് എതിരെ ബിഗ് ബോസ് അണിയറപ്രവർത്തകർ നടപടിയെടുത്തത്.
റോക്കിയുടെ ഇടിയേറ്റ സിജോയെ ശസ്ത്രക്രിയയ്ക്ക് വിധേയനാക്കേണ്ടിയും വന്നിരുന്നു. ബിഗ് ബോസില്‍ നിന്നും പുറത്തായെങ്കിലും, പുറത്ത് ബിഗ് ബോസുമായി ബന്ധപ്പെട്ട വിവരങ്ങളുമായി സോഷ്യൽ മീഡിയയിൽ സജീവമാണ് അസി റോക്കി. ഇപ്പോഴിതാ വീണ്ടുമൊരു വീഡിയോയുമായി എത്തിയിരിക്കുകയാണ് അസി റോക്കി.
ബിഗ് ബോസ് വീടിനകത്ത് താൻ ഉപയോഗിച്ച വാട്ടർ ബോട്ടില്‍ ലേലത്തിനു വയ്ക്കുകയാണ് അസി റോക്കി. പത്തു ലക്ഷം രൂപയാണ് വാട്ടർ ബോട്ടിലിനു റോക്കി വിലയിട്ടിരിക്കുന്നത്. വാങ്ങുന്നയാള്‍ ലോകത്തിന്റെ ഏതു കോണിലാണെങ്കിലും അവിടെ കൊണ്ടുപോയി കൊടുക്കുമെന്നും റോക്കി പറയുന്നു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്