മരിച്ചു പോയ തന്റെ അച്ഛന്റെ എഐ വീഡിയോകൾ ഉണ്ടാക്കി അയക്കുന്നത് നിർത്തണം എന്ന ആവശ്യവുമായി ഹോളിവുഡ് ഹാസ്യ താരം റോബിൻ വില്യംസിന്റെ മകൾ.
ഇൻസ്റ്റഗ്രാം സ്റ്റോറിയിലൂടെയാണ് ഇത്തരം എഐ വീഡിയോകൾ ഉണ്ടാക്കി അയക്കുന്നത് അവസാനിപ്പിക്കണം എന്ന ആവശ്യവുമായി മകൾ എത്തിയത്. 2014 ൽ തന്റെ അറുപത്തി മൂന്നാമത്തെ വയസ്സിലാണ് റോബിൻ വില്യംസ് ആത്മഹത്യ ചെയ്തത്.
എന്നിരുന്നാലും അദ്ദേഹം ജന്മം നൽകിയ കഥാപാത്രങ്ങളിലൂടെ ഇന്നും അദ്ദേഹം ജീവിക്കുന്നു. ഇതിന് പുറമെയാണ് എഐ വീഡിയോകൾ ഇറക്കുന്നത്.
എഐ വീഡിയോ കൾ ക്രിയേറ്റ് ചെയ്യുന്നു എന്ന് മാത്രമല്ല, അത് മകൾ സെൽഡയ്ക്ക് അയച്ചുകൊടുക്കുകയും ചെയ്യുന്നുണ്ട്. ദയവ് ചെയ്ത് ഇത് വീണ്ടും കാണാൻ ഞാൻ ആഗ്രഹിക്കുന്നുണ്ട്, ഞാനത് മനസ്സിലാക്കും എന്ന് വിശ്വസിക്കുന്നത് നിങ്ങൾ നിർത്തൂ. എനിക്കതിന് സാധിക്കുന്നില്ല. നിങ്ങളെന്നെ ട്രോൾ ചെയ്യാനാണ് അച്ഛന്റെ എഐ വീഡിയോ ഉണ്ടാക്കി അയക്കുന്നത് എങ്കിൽ അത് വളരെ മോശമായ കാര്യമായിട്ടാണ് ഞാൻ കാണുന്നത്- സെൽഡ കൂട്ടിച്ചേർത്തു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്