തിരുവനന്തപുരം: അയോധ്യയിലെ ശ്രീരാമക്ഷേത്രത്തിലെ പ്രാണ പ്രതിഷ്ഠാ ചടങ്ങിനിടെ ഭരണഘടനയുടെ ആമുഖം പങ്കുവെച്ച് വിഷയത്തില്‍ നിലപാട് വ്യക്തമാക്കി സിനിമ താരങ്ങള്‍.
ആഷിഖ് അബു, നടിമാരായ പാർവതി തിരുവോത്ത്, റിമ കല്ലിങ്കല്‍ തുടങ്ങിയവരാണ് ചിത്രങ്ങള്‍ പങ്കുവെച്ചത്.'നീതി, സ്വാതന്ത്ര്യം, സമത്വം, സാഹോദര്യം', എന്നീ വരികളോടെയാണ് റിമ കല്ലിങ്കല്‍ കുറിപ്പ് പങ്കിട്ടത്.
നമ്മുടെ ഇന്ത്യ എന്ന വരികൾക്കൊപ്പമാണ് പാർവതി തിരുവോത്തിന്റെ കുറിപ്പ്. 'ഇന്ത്യ, പരമാധികാര സമത്വ മതേതര ജനാധിപത്യ റിപ്പബ്ലിക്ക്' എന്നായിരുന്നു ആഷിക് അബുവിന്റെ കുറിപ്പ്.
വിഷയത്തിൽ ഗായിക ലക്ഷ്മി ഗൗരിയും പ്രതികരിച്ചു. 'മനുഷ്യൻ മതങ്ങളെ സൃഷ്ടിച്ചു' എന്ന ഗാനം ആലപിച്ചാണ് റിപ്പോർട്ടർ ചാനലിലൂടെ അവർ നിലപാട് വ്യക്തമാക്കിയത്.
അതേ സമയം പ്രാണപ്രതിഷ്ഠാ ചടങ്ങിൽ പങ്കെടുക്കാൻ നിരവധി സിനിമാ താരങ്ങൾ ഇന്ന് അയോധ്യയിലെത്തി. അമിതാഭ് ബച്ചൻ, രജനികാന്ത്, ധനുഷ്, ചിരഞ്ജീവി, ജാക്കി ഷ്റോഫ്, ആലിയ ഭട്ട്, രൺബീർ കപൂർ, കത്രീന കൈഫ്, ആയുഷ് മാൻ ഖുറാന, രാം ചരൺ, രൺദീപ് ഹൂഡ, പവൻ കല്യാൺ, ഖുശ്ബു, കങ്കണ റണാവത്ത്, ഷെഫാലി ഷാ, ചിരഞ്ജീവി, രാം ചരൺ എന്നിവർ ചടങ്ങിൽ പങ്കെടുത്തു.
ഉച്ചയ്ക്ക് 12.20നും 12.30നും ഇടയിലാണ് പ്രാണ പ്രതിഷ്ഠ നടന്നത്. രാംലല്ല വിഗ്രഹത്തിന്റെ കണ്ണു മൂടിക്കെട്ടിയ തുണി അഴിച്ചുമാറ്റിയതോടെയാണ് പ്രതിഷ്ഠാ ചടങ്ങുകള്‍ പൂർണമായത്. പിന്നാലെ വ്യോമസേ ഹെലികോപ്റ്ററുകള്‍ ക്ഷേത്രത്തിനു മുകളില്‍ പുഷ്പവൃഷ്ടി നടത്തി.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്