അപകടത്തിൽ മരിച്ച നടനും ഹാസ്യതാരവുമായ കൊല്ലം സുധിയുടെ ഭാര്യ രേണു സുധി അഭിനയരംഗത്തേക്ക്.
കൊച്ചിൻ സംഗമിത്രയുടെ നാടകം ‘ഇരട്ടനഗര’ത്തിൽ കോളജ് വിദ്യാർഥിനിയായാണ് രംഗപ്രവേശം. റിഹേഴ്സൽ അടുത്തയാഴ്ച തുടങ്ങും. ഓഗസ്റ്റ് ആദ്യവാരം നാടകം പ്രദർശനത്തിന് എത്തും.
തനിക്ക് അഭിനയം ഇഷ്ടമാണെന്നാണ് രേണു പറയുന്നത്. ആൽബത്തിൽ അഭിനയിച്ചിരുന്നുവെന്നും നിർമാണത്തിലിരിക്കുന്ന സിനിമയിൽ വേഷം ചെയ്യുന്നുണ്ടെന്നും രേണു പറയുന്നു.
വാകത്താനം പുതുക്കാട്ടിൽ തങ്കച്ചൻ – കുഞ്ഞൂഞ്ഞമ്മ ദമ്പതികളുടെ 2 പെൺമക്കളിൽ ഇളയവളാണ് രേണു. മാതാപിതാക്കൾക്ക് ഒപ്പമാണ് രേണുവും ഇളയ മകൻ ഋതുൽ ദാസും താമസം.
മൂത്തമകൻ രാഹുൽ ദാസ് പ്ലസ് ടു കഴിഞ്ഞു. 2017 മേയിലായിരുന്നു സുധിയുമായുള്ള വിവാഹം.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്