അമിതാഭ് ബച്ചനൊപ്പം ഏറെ ചർച്ച ചെയ്യപ്പെട്ട പേരുകളിലൊന്നാണ് നടി രേഖയുടേത്. ഇവരുടെ പ്രണയകഥ എപ്പോഴും ബോളിവുഡിൽ വാർത്തയാകാറുണ്ട്.
അമിതാഭ് ബച്ചനോടുള്ള താൽപര്യം രേഖ അഭിമുഖങ്ങളിൽ തുറന്നു പറഞ്ഞിട്ടുണ്ടെങ്കിലും ബിഗ് ബി അതിനെക്കുറിച്ച് ഒരിക്കൽപോലും സംസാരിച്ചിട്ടില്ല. 1981ൽ പുറത്തിറങ്ങിയ സിൽസില എന്ന ചിത്രത്തിലാണ് താരങ്ങൾ അവസാനമായി ഒന്നിച്ചത്. ഇപ്പോഴിതാ ബച്ചനൊപ്പം സിനിമ ചെയ്യാത്തതിൻ്റെ കാരണം രേഖ പറയുകയാണ്.
വർഷങ്ങൾക്ക് മുമ്പ് ഒരു അഭിമുഖത്തിലാണ് രേഖ ഇക്കാര്യം വെളിപ്പെടുത്തിയത്. രേഖയുടെയും ബിഗ് ബിയുടെയും ജന്മദിനത്തോടനുബന്ധിച്ച് ഈ വീഡിയോ വീണ്ടും ആരാധകർക്കിടയിൽ വൈറലായി.
"അമിതാഭ് ജിക്കൊപ്പമുള്ള ചിത്രം എന്നെ സംബന്ധിച്ച് വളരെ അമൂല്യമാണ്. സംഭവിക്കേണ്ടത് സമയത്ത് നടക്കും. കൂടാതെ ഞങ്ങളെ രണ്ടു പേരുടെയും കഴിവിനൊത്ത ഒരു പ്രൊജക്‌ട് ചെയ്യാൻ സംവിധായകർക്ക് ആയിട്ടില്ല.
കാത്തിരുന്നു ലഭിക്കുന്ന ഫലം മധുരമായിരിക്കുമെന്നാണ് ഞാൻ വിശ്വസിക്കുന്നത്. സമയമല്ല പ്രധാനം, അത് സംഭവിക്കുമായിരിക്കും"- രേഖ പറഞ്ഞു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്