ഇക്കഴിഞ്ഞ ദിവസമാണ് ജൂനിയര്‍ എന്‍.ടി.ആര്‍ നായകനാവുന്ന പുതിയ ചിത്രമായ ദേവരയിലെ ചുട്ടമല്ലേ എന്ന ഗാനം പുറത്ത് വന്നത്. അനിരുദ്ധ് ഈണമിട്ട ഗാനം കോപ്പിയടിയാണെന്നാണ് ഒരുവിഭാഗം ആസ്വാദകര്‍ ചൂണ്ടിക്കാട്ടുന്നത്.
ശ്രീലങ്കന്‍ ഗായിക യൊഹാനി ആലപിച്ച് 2021-ല്‍ പുറത്തിറങ്ങിയ മനികേ മഗേ ഹിതേ എന്ന വൈറല്‍ ഗാനവുമായുള്ള സാദൃശ്യമാണ് ദേവരയിലെ ഗാനത്തെ ചൂടുള്ള ചര്‍ച്ചാ വിഷയമാക്കിയത്.
ഈ ഗാനം അനിരുദ്ധ് കോപ്പിയടിച്ചു എന്നാണ് വിമര്‍ശകരുടെ ആരോപണം. തിങ്കളാഴ്ച ഗാനം പുറത്തിറങ്ങിയപ്പോള്‍ നിരവധി പേര്‍ അഭിനന്ദനങ്ങളുമായെത്തിയപ്പോള്‍ മറ്റൊരു വിഭാഗം വിമര്‍ശനവുമായി രംഗത്തെത്തുകയായിരുന്നു.
മൂന്നുവര്‍ഷം മുമ്പാണ് യൊഹാനി ആലപിച്ച ഗാനം പുറത്തുവന്നതും വലിയതോതില്‍ ശ്രദ്ധിക്കപ്പെടുന്നതും. തുടര്‍ന്ന് 2022-ല്‍ സിദ്ധാര്‍ത്ഥ് മല്‍ഹോത്രയും അജയ് ദേവ്ഗണും മുഖ്യവേഷങ്ങളിലെത്തിയ താങ്ക് ഗോഡ് എന്ന ചിത്രത്തില്‍ ഈ ഗാനത്തിന്റെ ഹിന്ദി പതിപ്പ് ഉള്‍പ്പെടുത്തിയിരുന്നു. യൊഹാനിതന്നെയായിരുന്നു ഈ ഗാനം ആലപിച്ചതും.നിലവില്‍ രണ്ടുതവണ ആസ്വാദകര്‍ കേട്ട ഗാനം വീണ്ടും ഉപയോഗിച്ചു എന്നതാണ് അനിരുദ്ധിനെതിരെ പരിഹാസങ്ങള്‍ ഉയരാനുള്ള കാരണം.
മനികേ മഗേഹിതേ എന്ന ശ്രീലങ്കന്‍ ഗാനത്തിന്റെ കവര്‍ പതിപ്പായിരുന്നു യൊഹാനി ആലപിച്ച് പുറത്തിറക്കിയത്. ഒറിജിനല്‍ ഗാനത്തേക്കാള്‍ സ്വീകാര്യതയാണ് ഇതിന് ലഭിച്ചത്. തുടര്‍ന്ന് ടി സീരീസ് ഈ ഗാനം ബോളിവുഡില്‍ അവതരിപ്പിച്ചു. ഇപ്പോള്‍ ഇതേ ഗാനം ടി സീരീസ് തന്നെ ദേവരയ്ക്കുവേണ്ടി ചുട്ടുമല്ലേ എന്നപേരില്‍ പുറത്തിറക്കി എന്നാണ് പ്രതികരണം
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്