ആമസോണ്‍ പ്രൈം വീഡിയോയുടെ ഏറെ പ്രശംസ നേടിയ വെബ് സീരീസാസായിരുന്നു പോച്ചർ. പോച്ചറിലൂടെ സഹനിര്‍മാതാവ് ആലിയ ഭട്ടും കയ്യടി നേടിയിരുന്നു.
കേരളത്തിലെ മലയാറ്റൂര്‍ മേഖലയില്‍ നടന്ന ആനക്കൊമ്ബ് വേട്ട ആസ്പദമാക്കി ഒരുക്കിയ വെബ് സീരീസാണ് പോച്ചര്‍. ആഡംബര ബ്രാന്‍ഡായ ഗുച്ചിയുടെ ആഗോള അംബാസഡര്‍ കൂടിയാണ് ആലിയ ഭട്ട്.
മുംബൈയില്‍ നടന്ന ഗുച്ചിയുടെ ഇവന്റില്‍ തുകല്‍ നിര്‍മിത ബാഗുമായി പ്രത്യക്ഷപ്പെട്ടതിന്റെ പേരില്‍ ഇപ്പോള്‍ ആലിയക്കെതിരെ വലിയ പ്രതിഷേധം ഉയരുകയാണ്.
മൃഗവേട്ടക്കെതിരെ ഒരുക്കിയ സീരീസിന്റെ നിര്‍മാണത്തിലെ പങ്കാളിത്തവും മൃഗത്തോലില്‍ നിന്ന് നിര്‍മ്മിച്ച ഒരു ബാഗ് ഉപയോഗിക്കാനുള്ള തീരുമാനവും തമ്മിലുള്ള വൈരുദ്ധ്യം ചൂണ്ടിക്കാണിച്ചാണ് വിമര്‍ശനം.
സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ച ചിത്രങ്ങളില്‍ ആലിയ കറുത്ത പാന്റ്സ്യൂട്ട് ധരിച്ച് ഹാന്‍ഡ്ഹെല്‍ഡ് ബാഗ് പിടിച്ചിരിക്കുന്നതായി കാണാം. ഇത് ഇരട്ടത്താപ്പാണെന്നാണ് വിമര്‍ശകരുടെ വാദം.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്