സിറൈ സീരീസിലൂടെ ശ്രദ്ധേയനായ എൽ. കെ. അക്ഷയ് കുമാർ നായകനാകുന്ന പുതിയ ചിത്രത്തിന് ‘രാവടി’ എന്ന് പേരിട്ടു. നവാഗതനായ വിഘ്‌നേഷ് വടിവേൽ സംവിധാനം ചെയ്യുന്ന ചിത്രം പൂർണമായും കോമഡി എന്റർടെയ്നറായി ആണ് ഒരുങ്ങുന്നത്. ചിത്രത്തിന്റെ ഫസ്റ്റ് ലുക്കും ക്യാരക്ടർ ഗ്ലിമ്പ്‌സും അണിയറ പ്രവർത്തകർ പുറത്തുവിട്ടിട്ടുണ്ട്.
എൽ. കെ. അക്ഷയ് കുമാറിനൊപ്പം ബേസിൽ ജോസഫും ചിത്രത്തിൽ പ്രധാന വേഷത്തിലെത്തുന്നു എന്നതാണ് ആരാധകരെ ആവേശത്തിലാക്കുന്നത്. ശിവകാർത്തികേയൻ നായകനായ പരാശക്തി എന്ന ചിത്രത്തിൽ അതിഥി വേഷം ചെയ്ത് തമിഴിൽ അരങ്ങേറ്റം കുറിച്ച ബേസിൽ ജോസഫിന്റെ രണ്ടാമത്തെ തമിഴ് ചിത്രമാണ് രാവടി. മലയാളവും തമിഴും ഒരേസമയം ചിത്രീകരിക്കുന്ന ചിത്രം സമ്മർ റിലീസായി പ്രേക്ഷകരിലേക്ക് എത്തും.
സെവൻ സ്ക്രീൻ സ്റ്റുഡിയോസിന്റെ ബാനറിൽ എസ്. എസ്. ലളിത് കുമാർ നിർമ്മിക്കുന്ന പതിമൂന്നാമത്തെ ചിത്രമാണിത്. സംഗീത സംവിധാനം നിർവഹിക്കുന്നത് അനിരുദ്ധ് രവിചന്ദറാണ്. ജോൺ വിജയ്, സത്യൻ, ജാഫർ സാദിഖ്, നോബിൾ കെ. ജെയിംസ്, അരുണാചലേശ്വരൻ പി. എ., ഷരീഖ് ഹസ്സൻ, ഐശ്വര്യ ശർമ തുടങ്ങിയവരും ചിത്രത്തിൽ അഭിനയിക്കുന്നു.
എൽ. കെ. വിഷ്ണുവാണ് സഹനിർമ്മാണം. ഛായാഗ്രഹണം ലിയോൺ ബ്രിട്ടോ, എഡിറ്റിംഗ് ഭരത് വിക്രമൻ, കലാസംവിധാനം പി. എസ്. ഹരിഹരൻ എന്നിവരാണ്. എക്സിക്യുട്ടീവ് പ്രൊഡ്യൂസർമാർ കെ. അരുൺ, മണികണ്ഠൻ എന്നിവരും പി.ആർ.ഒ ശബരിയുമാണ്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
