നിരവധി ആരാധകരുള്ള യുവതാരമാണ് കാർത്തിക് ആര്യൻ. ഭൂല്‍ ഭുലയ്യ 3 യുടെ ചിത്രീകരണത്തിലാണ് താരം.അടുത്തിടെ താരം തന്റെ ആഡംബര കാറായ മക്‌ലാരന്‍ ജിടി എലി തിന്ന രസകരമായ ഒരു സംഭവം അഭിമുഖത്തില്‍ വെളിപ്പെടുത്തിയിരുന്നു.
2022-ൽ പുറത്തിറങ്ങിയ ഭൂൽ ഭുലയ്യ 2 എന്ന ചിത്രത്തിൻ്റെ വിജയത്തിന് ശേഷം അതിൻ്റെ നിർമ്മാതാവ് ഭൂഷൺ കുമാറാണ് ഈ കാർ സമ്മാനിച്ചത്. 4.72 കോടി രൂപയാണ് മക്ലാരൻ GT കാറിൻ്റെ വില. തൻ്റെ വിലകൂടിയ കാർ ഇപ്പോൾ എലികളുടെ വിഹാരകേന്ദ്രമായി മാറിയെന്നും ഇത് നന്നാക്കാൻ വീണ്ടും ലക്ഷങ്ങൾ മുടക്കേണ്ടി വന്നെന്നും കാർത്തിക് വെളിപ്പെടുത്തി.
ദ ലാലന്‍ടോപ്പിന് നല്‍കിയ അഭിമുഖത്തില്‍, എലികള്‍ കാറിന്റെ മാറ്റില്‍ താമസം തുടങ്ങി അത് കടിച്ചുമുറിച്ചു അതിനാല്‍ തനിക്ക് മക്ലാരന്‍ ഓടിക്കാന്‍ കഴിയില്ലെന്ന് കാര്‍ത്തിക് വെളിപ്പെടുത്തി. 'ഞാന്‍ എന്റെ മറ്റൊരു കാറാണ് ഓടിച്ചിരുന്നത്. അതിനാല്‍ മക്‌ലാരന്‍ ആദ്യം ഓടിച്ചില്ല. അങ്ങനെ കുറേനേരം ഗാരേജിൽ ഇരുന്നതിനാൽ എലികൾ അതിൽ പലതും കടിച്ചുകീറി. പിന്നീട് ഇത് നന്നാക്കാൻ ലക്ഷക്കണക്കിന് രൂപ വേണ്ടിവന്നു' താരം പറഞ്ഞു.
ചന്തു ചാമ്പ്യൻ എന്ന ചിത്രത്തിനായി ആരാധകർ ആകാംക്ഷയോടെ കാത്തിരിക്കുകയാണെന്നാണ് റിപ്പോർട്ട്. കബീർ ഖാൻ സംവിധാനം ചെയ്ത കാർത്തിക് ആര്യൻ്റെ മേയ്‌ക്കോവര്‍ ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. ഭുവൻ അറോറ, പാലക് ലാൽവാനി എന്നിവർക്കൊപ്പം അഡോണിസും ചിത്രത്തിൽ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്