തന്റെ അഭിനയമികവു കൊണ്ട് തിളങ്ങി നില്‍ക്കുന്ന നടിയാണ് രശ്മിക മന്ദാന. അവരുടെ പുതിയ ചിത്രമായ 'ദി ഗേള്‍ഫ്രണ്ടി'ന്റെ ഒരു ചടങ്ങില്‍ വെച്ച്, കൃത്യമായ ജോലി സമയം ആവശ്യപ്പെടാത്ത ഒരേയൊരു നടിയായതിന് നിര്‍മ്മാതാവ് എസ്‌കെഎന്‍ രശ്മിക മന്ദാനയെ പ്രശംസിച്ചിരുന്നു.
എന്നാല്‍ കൃത്യമായ ജോലി സമയമില്ലാതെ അമിതമായി ജോലി ചെയ്യുന്നത് അത്ര നല്ല കാര്യമല്ലെന്ന് തുറന്നടിച്ചിരിക്കുകയാണ് രശ്മികയിപ്പോള്‍.
എട്ടു മണിക്കൂര്‍ ജോലിസമയമാവശ്യപ്പെട്ട ദീപിക പദുകോണ്‍ വിവാദം കത്തിനില്‍ക്കുമ്പോഴാണ് രശ്മികയുടെ വെളിപ്പെടുത്തല്‍. ചിട്ടയായ ജോലി സമയത്തെക്കുറിച്ചുള്ള ചര്‍ച്ചകളെപ്പറ്റി ചോദിച്ചപ്പോള്‍, താന്‍ അമിതമായി ജോലി ചെയ്യാറുണ്ടെന്നും എന്നാല്‍ അത് ആരോടും ചെയ്യാന്‍ നിര്‍ദ്ദേശിക്കുന്നില്ലെന്നും രശ്മിക പറഞ്ഞു. ഒരു കൃത്യമായ ഷെഡ്യൂള്‍ ഉള്ളതാണ് നല്ലതെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.
താന്‍ അമിതമായി ജോലിചെയ്യുന്ന ആള്‍ ആണെന്നും എന്നാല്‍ അങ്ങനെ ചെയ്യാന്‍ താന്‍ മറ്റാര്‍ക്കും നിര്‍ദേശം നല്‍കില്ലെന്നും നടി പറയുന്നു. അമിതമായി ജോലി ചെയ്യാന്‍ പാടില്ല. അത് സുസ്ഥിരമല്ല, നിങ്ങള്‍ക്ക് സുഖകരമെന്നും ശരിയെന്നും തോന്നുന്നത് മാത്രം ചെയ്യുക. എട്ടോ, ഒമ്പതോ, പത്തോ മണിക്കൂര്‍ മാത്രം ജോലി ചെയ്യുക.അത് ഭാവിയില്‍ നിങ്ങള്‍ക്ക് രക്ഷയാകും.- രശ്മിക പറയുന്നു.
ഒരു സാധാരണ മനുഷ്യന് ചെയ്യാനാവുന്നതിനേക്കാള്‍ കൂടുതല്‍ ജോലി താന്‍ ഏറ്റെടുക്കാറുണ്ടെന്നും ഒരു കാര്യം ചെയ്യാനാവില്ലെന്ന് ടീംമംഗങ്ങളോട് പറയുന്നയാളല്ല താനെന്നും രശ്മിക പറഞ്ഞു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
