കൊച്ചി: മലയാള ചലച്ചിത്ര സംവിധായകൻ ഒമർ ലുലുവിനെതിരെ ബലാത്സംഗക്കേസ്. യുവ നടിയുടെ പരാതിയിലാണ് കേസെടുത്തിരിക്കുന്നത്.
സിനിമയിൽ അവസരം വാഗ്ദാനം ചെയ്ത് നിരവധി തവണ ബലാത്സംഗം ചെയ്തെന്നാണ് നടിയുടെ പരാതി. സംഭവത്തിൽ നെടുമ്പാശേരി പൊലീസ് നടിയുടെ മൊഴി രേഖപ്പെടുത്തി.
അതേസമയം വ്യക്തിവൈരാഗ്യമാണ് കേസിന് പിന്നിലെന്ന് ഒമർ ലുലു പ്രതികരിച്ചു. നടിയുമായി തനിക്ക് അടുത്ത സൗഹൃദമുണ്ടായിരുന്നെന്നും സൗഹൃദം നഷ്ടപ്പെട്ടതാണ് പരാതിക്ക് പിന്നിലെന്നും ഒമർ ലുലു പറഞ്ഞു. പണം തട്ടാനുള്ള ബ്ലാക്ക്‌മെയിലിംഗിൻ്റെ ഭാഗമാണ് പരാതിയെന്ന് ഒമർ ലുലു ആരോപിച്ചു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്