പ്രശസ്ത ദക്ഷിണേന്ത്യൻ നടൻ രാം ചരൺ വീണ്ടും അച്ഛനാകുന്നു. ഭാര്യ ഉപാസന കൊനിഡേലയാണ് ഇൻസ്റ്റാഗ്രാമിൽ പങ്കിട്ട ഒരു വീഡിയോയിലൂടെ സന്തോഷവാർത്ത പങ്കുവെച്ചത്.
വിവാഹിതരായി 13 വർഷങ്ങൾ പൂർത്തിയാക്കിയ ശേഷമാണ് ഈ ദമ്പതികൾ രണ്ടാമതും മാതാപിതാക്കളാകാൻ ഒരുങ്ങുന്നത്. 2023 ജൂണിൽ ഇവർക്ക് ക്ലിൻ കാര എന്ന മകൾ പിറന്നിരുന്നു.
രാം ചരണിന്റെ ഭാര്യ ഉപാസന തന്റെ ഇൻസ്റ്റാഗ്രാം അക്കൗണ്ടിലൂടെയാണ് ഈ സന്തോഷ വാർത്ത പുറത്തുവിട്ടത്. ദീപാവലി ദിനത്തിൽ നടത്തിയ വളക്കാപ്പ് ചടങ്ങിന്റെ വിഡിയോ പങ്കുവച്ചുകൊണ്ടാണ് സന്തോഷവാർത്ത ആരാധകരെ അറിയിച്ചത്.
ചടങ്ങിൽ സ്ത്രീകൾ ഉപാസനയ്ക്ക് തിലകം ചാർത്തുന്നതും, അനുഗ്രഹിക്കുന്നതും, കുഞ്ഞിന്റെ നന്മക്കായി സമ്മാനങ്ങൾ നൽകുന്നതും കാണാം.
നീല കുർത്തയണിഞ്ഞ രാം ചരൺ അതിഥികളുമായി സൗഹൃദം പങ്കുവയ്ക്കുന്നതിനോടൊപ്പം മകൾ ക്ലിൻ കാരയെയും വളർത്തുനായ റൈമിനെയും ചേർത്ത് പിടിക്കുന്നതും ശ്രദ്ധേയമായി.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്