നീലച്ചിത്ര നിർമാണവുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കൽ കേസിൻ്റെ ഭാഗമായി എൻഫോഴ്‌സ്‌മെൻ്റ് ഡയറക്ടറേറ്റ് ബോളിവുഡ് നടി ശിൽപ ഷെട്ടിയുടെ ഭർത്താവും വ്യവസായിയുമായ രാജ് കുന്ദ്രയുടെയും മറ്റു ചിലരുടെയും സ്ഥാപനങ്ങളിൽ ഇക്കഴിഞ്ഞ ആഴ്ചകളിലും റെയ്ഡ് നടത്തിയിരുന്നു.
റെയ്ഡിന് പിന്നാലെ കുന്ദ്ര പ്രതികരണവുമായി രംഗത്തെത്തുകയും ചെയ്തിരുന്നു. ഇൻസ്റ്റഗ്രാം അക്കൗണ്ടിലൂടെയായിരുന്നു പ്രതികരണം. സെൻസേഷണലിസം ഒരിക്കലും സത്യത്തെ മറയ്ക്കില്ലെന്ന് അദ്ദേഹം കുറിച്ചു. അന്വേഷണ ഏജൻസികളുമായി സഹകരിക്കുന്നുണ്ടെന്ന് കുന്ദ്ര വ്യക്തമാക്കി. ഭാര്യ ശിൽപ ഷെട്ടിയുടെ പേര് കേസിലേക്ക് വലിച്ചിഴക്കുന്നതിനെതിരെയും അദ്ദേഹം മാധ്യമങ്ങൾക്ക് മുന്നറിയിപ്പ് നൽകിയിരുന്നു.
എന്നാൽ ഈ കേസിൽ തന്നെ ഒരു "ബലിആടാണെന്നും" തനിക്ക് ഒന്നും അറിയില്ലെന്നുമാണ് എഎൻഐയ്ക്ക് നൽകിയ അഭിമുഖത്തിൽ കുന്ദ്ര പറഞ്ഞത്. “ഇതുവരെ, ഞാൻ ഒരു അശ്ലീല വീഡിയോ നിർമ്മാണത്തിൻറെ ഭാഗമായിട്ടില്ല, പോണിൻറെ ഭാഗമല്ല. ഈ ആരോപണം പുറത്തുവന്നപ്പോൾ ഏറെ വേദനിപ്പിച്ചു. ഇതിന് വസ്തുതകളോ തെളിവുകളോ ഇല്ലെന്നതിനാലാണ് ജാമ്യം ലഭിച്ചത്. ഞാൻ തെറ്റൊന്നും ചെയ്തിട്ടില്ലെന്ന് എനിക്കറിയാം.
ഒരു ആപ്പ് പ്രവർത്തിപ്പിക്കുന്നതിന് ആവശ്യമായ സാങ്കേതിക സഹായം നൽകിയതിൽ എൻറെ മകൻറെ പേരിൽ ഒരു ലിസ്റ്റ് ചെയ്ത കമ്പനി ഉണ്ടായിരുന്നു. ഞങ്ങൾ സാങ്കേതിക സേവനങ്ങൾ നൽകാറുണ്ടായിരുന്നു. എൻറെ ബന്ധുവിൻറെ കമ്പനിയായ കെൻറിന് ഞങ്ങൾ സാങ്കേതിക സേവനങ്ങൾ നൽകി. അതിൽ അദ്ദേഹം യുകെയിൽ നിന്ന് പ്രവർത്തിക്കുന്ന ഒരു ആപ്പ് പുറത്തിറക്കി. അത് ബോൾഡായ ഒരു ആപ്പായിരുന്നു, അത് മുതിർന്ന പ്രേക്ഷകർക്കായി നിർമ്മിച്ച ഇവ എ-റേറ്റഡ് സിനിമകളായിരുന്നു. പക്ഷെ അത് പോൺ അല്ലായിരുന്നു" കുന്ദ്ര പറയുന്നു.
അതുമായുള്ള ബന്ധത്തെക്കുറിച്ച് തുറന്നുപറഞ്ഞുകൊണ്ട് രാജ് കുന്ദ്ര തുടർന്നു “എൻറെ പങ്കാളിത്തത്തെ സംബന്ധിച്ചിടത്തോളം, ഇത് പൂർണ്ണമായും ഒരു സാങ്കേതിക ദാതാവ് എന്ന നിലയിലാണ് അതിലെ കണ്ടൻറ് എൻറെതല്ല. ഞാൻ രാജ് കുന്ദ്രയെ കണ്ടിട്ടുണ്ടെന്നോ, അദ്ദേഹം പറഞ്ഞ് ഏതെങ്കിലും സിനിമയിൽ പ്രവർത്തിച്ചിട്ടുണ്ടെന്നോയെന്നോ, രാജ് കുന്ദ്ര പോൺ സിനിമ നിർമ്മിച്ചിട്ടുണ്ടെന്നോ പറയുന്ന ഒരു പെൺകുട്ടി മുന്നോട്ട് വരട്ടെ, അപ്പോൾ സമ്മതിക്കാം ഞാൻ കുറ്റക്കാരനാണെന്ന്. മാധ്യമങ്ങൾ പറയുന്നത് രാജ് കുന്ദ്രയാണ് 13 ആപ്പുകളുടെയും ഉടമ എന്നാണ്. ഞാൻ ഒരു തെറ്റും നടത്തിയിട്ടില്ല" കുന്ദ്ര പറഞ്ഞു.
അതേസമയം കഴിഞ്ഞ ഏപ്രിലിൽ രാജ് കുന്ദ്രയുടെ 98 കോടി രൂപയുടെ സ്വത്തുക്കൾ ഇഡി കണ്ടുകെട്ടിയിരുന്നു. ജൂഹുവിൽ ശിൽപ ഷെട്ടിയുടെ പേരിലുള്ള ഫ്ലാറ്റ് ഉൾപ്പെടെയുള്ള സ്ഥാവരജംഗമ വസ്തുക്കളാണ് കണ്ടുകെട്ടിയത്. 6,600 കോടി രൂപയുടെ ബിറ്റ് കോയിൻ തട്ടിപ്പിലൂടെ ഇവർ കള്ളപ്പണം വെളിപ്പിച്ചെന്നാണ് ഇഡിയുടെ ആരോപണം. ബിറ്റ്കോയിനുകളുടെ രൂപത്തിൽ പ്രതിമാസം 10 ശതമാനം റിട്ടേൺ നൽകാമെന്ന വ്യാജവാഗ്ദാനങ്ങൾ നൽകി പൊതുജനങ്ങളിൽ നിന്ന് 6,600 കോടി രൂപ വിലമതിക്കുന്ന ഫണ്ടുകൾ പ്രതികൾ ശേഖരിച്ചുവെന്നാണ് ഇഡി പറയുന്നത്. സ്വർണ നിക്ഷേപത്തിൽ വൻ തുക ലാഭം വാഗ്ദാനം ചെയ്ത് മുംബൈയിലെ പ്രമുഖ സ്വർണ വ്യാപാരിയിൽനിന്ന് 90 ലക്ഷം രൂപ തട്ടിയെന്ന കേസും ശിൽപക്കും രാജ് കുന്ദ്രക്കുമെതിരെയുണ്ട്. നീലച്ചിത്ര നിർമാണവും ആപ്പുകളിലൂടെ അവ പ്രചരിപ്പിച്ചതുമായി ബന്ധപ്പെട്ട കേസിൽ 2021 ജൂലൈയിൽ കുന്ദ്രയെ മുംബൈ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്