ബോളിവുഡ് നായിക കങ്കണ റണാവത്ത് ഇപ്പോള്‍ താരം മാത്രം അല്ല, ഹിമാചല്‍ പ്രദേശിലെ മാൻഡി ജില്ലയില്‍ നിന്നുള്ള എംപി കൂടിയാണ്. കങ്കണ വിവാദങ്ങളുടെ തോഴി ആയി ആണ് അറിയപ്പെടുന്നത്. ഇപ്പോള്‍ വീണ്ടും പുതിയൊരു വിവാദ പരാമർശവുമായി രംഗത്തെത്തിയിരിക്കുകയാണ് കങ്കണ.
രാഹുല്‍ ഗാന്ധിയുടെ മോർഫ് ചെയ്ത ചിത്രം താരം ഇൻസ്റ്റാഗ്രാം സ്റ്റോറി വഴി താരം പങ്കുവെച്ചിരുന്നു. ഇതാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ചർച്ച ആവുന്നത്. രാഹുല്‍ ഗാന്ധി തലയില്‍ തഖിയ്യയും, നെറ്റിയില്‍ മഞ്ഞളും, കഴുത്തില്‍ കുരിശു മാലയും അണിഞ്ഞു നില്‍ക്കുന്ന തരത്തില്‍ ആണ് ചിത്രം.
പാർലമെൻറില്‍ രാഹുല്‍ ഗാന്ധി അടുത്തിടെ നടത്തിയ ജാതി സെൻസസ് പരാമർശങ്ങളെ പരിഹസിച്ചുകൊണ്ടായിരുന്നു കങ്കണയുടെ ഇൻസ്റ്റാഗ്രാം സ്റ്റോറി. 'ആരോടും ജാതി ചോദിക്കാതെ ജാതി സെൻസസ് നടത്താൻ ആഗ്രഹിക്കുന്നയാള്‍' എന്ന കുറിപ്പോടു കൂടിയാണ് രാഹുലിന്റെ മോർഫ് ചെയ്ത ചിത്രം കങ്കണ പങ്കുവെച്ചത്.
അതേസമയം സ്റ്റോറി ഇട്ടു കുറച്ചു മണിക്കൂറുകള്‍ക്കകം തന്നെ ഇരുപതിനായിരത്തിലധികം ട്വീറ്റുകളുമായി കങ്കണ ഇപ്പോൾ ട്രെൻഡിങ്ങാണ്. നിരവധി നെറ്റിസണ്‍സ് ആണ് കങ്കണയെ വിമർശിച്ചു രംഗത്ത് വന്നത്. 'പാർലമെൻറില്‍ നില്‍ക്കാൻ യോഗ്യത ഇല്ലാത്ത ആളാണ് കങ്കണ' എന്നാണ് പലരും ട്വീറ്റ് ചെയ്യുന്നത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്