അല്ലു അർജുന്റെ പുഷ്‌പ 2 വിവാദങ്ങള്‍ക്കിടെ മുഴുവൻ തെലങ്കാന സിനിമ ഇൻഡസ്‌ട്രിയും ഇന്ന് മുഖ്യമന്ത്രി രേവന്ത് റെഡ്ഡിയെ കാണുമെന്ന് തെലങ്കാന ഫിലിം ഡെവലപ്പ്‌മെന്റ് കോർപ്പറേഷൻ. പുഷ്‌പ 2 വിവാദങ്ങളുമായി ബന്ധപ്പെട്ട് മാദ്ധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
'കൂടിക്കാഴ്‌ചയ്ക്കായി മുഖ്യമന്ത്രി രേവന്ത് റെഡ്ഡി അപ്പോയ്‌ന്റ്‌മെന്റ് നല്‍കിയിട്ടുണ്ട്. സിനിമാ മേഖല മുഴുവനും അദ്ദേഹത്തെ കാണും. ഹൈദരാബാദിലുള്ള എല്ലാവരും കൂടിക്കാഴ്‌ചയില്‍ പങ്കെടുക്കും.
പുഷ്‌പ 2ന്റെ പ്രദർശനത്തിനിടെ തിക്കിലും തിരക്കിലുംപെട്ട് മരണപ്പെട്ട രേവതിയുടെ മകൻ ശ്രീതേജ് ചികിത്സയോട് പ്രതികരിക്കുന്നുണ്ട്. സുഖം പ്രാപിച്ചുവരികയാണ്. രണ്ട് ദിവസം മുൻപ് കുട്ടിയെ വെന്റിലേറ്ററില്‍ നിന്ന് മാറ്റിയിരുന്നു'- രാജു അറിയിച്ചു.
ചികിത്സയില്‍ കഴിയുന്ന ശ്രീതേജിന്റെ കുടുംബത്തിന് നല്‍കുന്ന സഹായങ്ങളെക്കുറിച്ച് നേരത്തെ മുഖ്യമന്ത്രിയോട് സംസാരിച്ചിരുന്നതായും രാജു വ്യക്തമാക്കി. സർക്കാരും സിനിമാ മേഖലയും കുട്ടിക്ക് ആവശ്യമായ എല്ലാ പിന്തുണയും നല്‍കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
തിക്കിലും തിരക്കിലും പെട്ട് യുവതി മരിച്ച സംഭവത്തില്‍ കഴിഞ്ഞ ചൊവ്വാഴ്‌ച അല്ലു അർജുനെ ഹൈദരാബാദ് പൊലീസ് ചോദ്യം ചെയ്തിരുന്നു. ഡിസംബർ നാലിനാണ് പുഷ്പ 2വിന്റെ പ്രീമിയർ ഷോയുമായി ബന്ധപ്പെട്ട് സന്ധ്യ തിയേറ്ററില്‍ തിക്കും തിരക്കും ഉണ്ടായത്.
തിക്കിലും തിരക്കിലും പെട്ട് ഒരു സ്ത്രീ മരിക്കുകയും മകന് ഗുരുതര പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. ഹൈദരാബാദ് ദില്‍ഷുക്‌നഗർ സ്വദേശി രേവതിയാണ് (39) മരിച്ചത്. തിക്കും തിരക്കും ഉണ്ടാക്കി എന്നാരോപിച്ച് അല്ലു അർജുനെയും ഒപ്പം തിയേറ്റർ മാനേജ്‌മെന്റ് അംഗങ്ങളെയും ഹൈദരാബാദ് പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.
സിനിമാ ഇൻഡസ്‌ട്രിയും സർക്കാരും തമ്മിലെ പാലമായി പ്രവർത്തിക്കുമെന്ന് തെലങ്കാന ഫിലിം ഡെവലപ്പ്‌മെന്റ് കോർപ്പറേഷൻ ചെയർമാനും സിനിമാ നിർമാതാവുമായ ദില്‍ രാജു പറഞ്ഞു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്