ബോളിവുഡ് താരം പ്രിയങ്ക ചോപ്രയുടെയും പങ്കാളിയും അമേരിക്കൻ ഗായകനും നടനുമായ നിക്ക് ജോനാസിൻ്റെ വിവാഹം പോലെ തന്നെ പ്രശസ്തമായിരുന്നു അവരുടെ സ്വന്തം വീട്.
2018 ഡിസംബറിൽ രാജസ്ഥാനിൽ നടന്ന ആഡംബര വിവാഹത്തിന് ശേഷം, 2019 സെപ്റ്റംബറിൽ പ്രിയങ്ക 20 മില്യൺ ഡോളറിന് (16.5 കോടി രൂപ) ലോസ് ഏഞ്ചൽസിൽ ഒരു വീട് വാങ്ങിയിരുന്നു. ഇപ്പോഴിതാ മ്പതികള്‍ ഈ സ്വപ്‌ന ഭവനമൊഴിഞ്ഞിരിക്കുകയാണ്.
ചോര്‍ച്ച കാരണം പൂപ്പല്‍ പിടിച്ചിരിക്കുന്ന അവസ്ഥയിലായിരുന്നു വീടെന്നും ഇതാണ് ഒഴിയുന്നതിനുള്ള കാരണമെന്നും ഓണ്‍ലൈന്‍ പോര്‍ട്ടലായ പേജ് സിക്‌സ് റിപ്പോര്‍ട്ട് ചെയ്യുന്നു.
2020 ഏപ്രിലിൽ വീടിന് കേടുപാടുകൾ സംഭവിച്ചിരുന്നു. പൂളിലും സ്പായിലുമാണ് ആദ്യമായി പ്രശ്‌നങ്ങള്‍ കണ്ടുതുടങ്ങിയത്. വെള്ളത്തിൽ പൂപ്പല്‍ ബാധ കണ്ടുതുടങ്ങി. ഇതിനുപിന്നാലെ, വീടിന്റെ മുകള്‍ ഭാഗത്തായി സ്ഥിതി ചെയ്യുന്ന ബാര്‍ബിക്യു സ്ഥലത്ത് ചോര്‍ച്ച അനുഭവപ്പെട്ടു.
തുടർന്ന് വീട് വാസയോഗ്യമല്ലാതായെന്നും ഇത് പ്രിയങ്കയുടെയും ജോനാസിൻ്റെയും ആരോഗ്യത്തിന് ഭീഷണിയായെന്നും ഇരുവരും കോടതിയിൽ നൽകിയ പരാതിയിൽ പറയുന്നു.
ഇക്കാരണങ്ങളാല്‍ കഴിഞ്ഞ വര്‍ഷം മേയില്‍ ഇരുവരും നിയമസഹായം തേടിയിരുന്നു. താരദമ്പതികളും രണ്ട് വയസുകാരിയായ മകള്‍ മാൾട്ടി മേരി ചോപ്ര ജൊനാസും മറ്റൊരു താമസസ്ഥലത്തേക്ക് മാറിയെന്നും പേജ് സിക്‌സ് പറയുന്നു. നിലവില്‍ ലോസ് ആഞ്ചലസിലെ വീട്ടില്‍ ആരും താമസിക്കുന്നില്ല.
ലോസ് ഏഞ്ചൽസിലെ വസതിയിൽ ഏഴ് കിടപ്പുമുറികൾ, ഒരു ഇൻഡോർ ബാസ്കറ്റ്ബോൾ കോർട്ട്, ഇൻഡോർ ബൗളിംഗ്, ഒരു ഹോം തിയേറ്റർ, ഒരു സ്പാ, ഒരു ജിം, ടേബിൾ ടെന്നീസിനുള്ള ഒരു മുറി എന്നിവ ഉൾപ്പെടുന്നു. പലപ്പോഴും വീടിൻ്റെ ദൃശ്യങ്ങൾ പ്രിയങ്ക ഇൻസ്റ്റഗ്രാമിലൂടെ പ്രേക്ഷകർക്കായി പങ്കുവച്ചിട്ടുണ്ട്.
ഈ പ്രശ്നം കാര്യമായ നഷ്ടങ്ങൾ വരുത്തിയതിനാൽ വീട് നല്‍കിയ വ്യക്തിയില്‍നിന്ന് പ്രിയങ്കയും നിക്കും നഷ്ടപരിഹാരം തേടിയതായി റിപ്പോര്‍ട്ടിൽ പറയുന്നതു. അറ്റകുറ്റപ്പണികള്‍ക്കായി പ്രിയങ്കയ്ക്ക് ചെലവഴിച്ച തുക തിരികെ നല്‍കണമെന്നും കോടതിക്ക് നല്‍കിയ പരാതിയില്‍ അറ്റോര്‍ണി ആവശ്യപ്പെട്ടിട്ടുണ്ട്. എന്നാൽ വാട്ടര്‍പ്രൂഫിങ്ങിന് പരാതി പ്രകാരം 15 ലക്ഷം ഡോളറിലേറെയും മറ്റുകാര്യങ്ങൾക്ക് 25 ലക്ഷം ഡോളറും ചെലവായെന്നാണ് പേജ് സിക്‌സ് റിപ്പോര്‍ട്ട് ചെയ്യുന്നത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്