L 3 ചെയ്യേണ്ട എന്ന് തോന്നിയിട്ടുണ്ടോ? പൃഥ്വിരാജിന്റെ മറുപടി  ചർച്ചയാകുന്നു

APRIL 16, 2026, 11:31 PM

മോഹൻലാലിനെ നായകനാക്കി പൃഥ്വിരാജ് ഒരുക്കിയ സിനിമയാണ് ലൂസിഫർ.  ചിത്രത്തിന്റെ രണ്ടാം ഭാഗം കഴിഞ്ഞ വർഷം പുറത്തിറങ്ങിയിരുന്നു. ആഗോള ബോക്സ് ഓഫീസിൽ നിന്ന് 260 കോടിയോളം നേടിയെങ്കിലും സമ്മിശ്ര പ്രതികരണം ആണ് സിനിമയ്ക്ക് ലഭിച്ചത്. സിനിമയ്ക്ക് വളരെ ഏറെ വിമർശനങ്ങളും നേരിടേണ്ടി വന്നിരുന്നു. സിനിമയ്ക്ക് മൂന്നാം ഭാ​ഗമുണ്ടാകുമെന്ന് നേരത്തെ തന്നെ വ്യക്തമാക്കിയിരുന്നതാണ്. എന്നാൽ 

 ഈ ചിത്രം എന്ന് സംഭവിക്കുമെന്നത് അണിയറക്കാര്‍ ഇനിയും വെളിപ്പെടുത്തിയിട്ടില്ല. ഇപ്പോൾ അതിനെക്കുറിച്ച് മനസുതുറക്കുകയാണ് നടൻ പൃഥ്വിരാജ്.

'എമ്പുരാന്‍ ഇറങ്ങിയ സമയത്ത് കുറേ വിമര്‍ശനങ്ങളും കാര്യങ്ങളുമൊക്കെ വന്നിരുന്നു. അത് എല്‍ 3 ല്‍ നിന്ന് പിന്തിരിപ്പിക്കുന്നതായി തോന്നിയിട്ടുണ്ടോ? അത് ചെയ്യേണ്ട എന്ന് തോന്നിപ്പിച്ചോ?' എന്ന ചോദ്യത്തിന് മറുപടി പറയുകയായിരുന്നു താരം. 'ഇല്ല. വിമര്‍ശനങ്ങള്‍ കാരണം ഒരു സിനിമ ചെയ്യാനോ ചെയ്യാതിരിക്കാനോ, അങ്ങനെയൊരു തീരുമാനം എടുക്കുന്ന ആളല്ല ഞാന്‍.

vachakam
vachakam
vachakam

എമ്പുരാന്‍ എന്ന സിനിമ ഇഷ്ടപ്പെടാത്ത ഒരുപാട് ആളുകള്‍ ഉണ്ടാവും. പക്ഷേ എന്നിരുന്നാലും എനിക്ക് തോന്നുന്നു, പൊതുവായി അതിന്‍റെയൊരു അടുത്ത ഭാഗം വേണമെന്ന് ആഗ്രഹിക്കുന്ന ഒരുപാട് പേരുമുണ്ട്. അപ്പോള്‍ എനിക്ക് അതാണ് വലിയൊരു പ്രചോദനം. കാരണം ഞാന്‍ ഇപ്പോഴും എവിടെയെങ്കിലും പോയാല്‍ ഒരു ചോദ്യമെങ്കിലും എല്‍ 3 എന്നാണ് എന്ന് ഉണ്ടാവും. ഇന്നുവരെ ഒരു പ്രസ് മീറ്റില്‍ പോയിട്ട് എല്‍ 3 നെക്കുറിച്ച് ചോദിക്കേണ്ടെന്ന് ആരും കരുതിയിട്ടില്ല. അത് ഉള്ളിടത്തോളം കാലം അത് ചെയ്യാന്‍ എനിക്ക് ഒരു പ്രചോദനം ഉണ്ട്.

അതിന്‍റെ ഏറ്റവും വലിയ തടസം എന്ന് പറയുന്നത് എന്‍റെ സമയമാണ്. തീര്‍ച്ചയായും ലാലേട്ടന്‍റെയൊക്കെ സമയം എന്‍റെ സമയത്തേക്കാള്‍ വിലപ്പെട്ടതാണ്. പക്ഷേ ഞാന്‍ അതിനുവേണ്ടി ഒരു സമയം മാറ്റിവെക്കുക എന്നുള്ളതാണ് അതിന്‍റെ ഏറ്റവും വലിയ ചലഞ്ച് എന്ന് പറയുന്നത്. പിന്നെ എനിക്ക് അല്ലാതെ ഒന്നുരണ്ട് കമ്മിറ്റ്മെന്‍റ്സ് ഉണ്ട്, ഡയറക്റ്റ് ചെയ്യാനുള്ളത്. സിനിമ ചെയ്യാമെന്ന് ഞാന്‍ പറഞ്ഞിട്ടുള്ള ഒന്നു രണ്ട് പ്രൊഡ്യൂസേഴ്സ് ഒക്കെയുണ്ട്. അതിന്‍റെയൊക്കെ കാര്യങ്ങള്‍ നോക്കണം', പൃഥ്വിയുടെ വാക്കുകൾ.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam