യുവതാരങ്ങളായ നസ്ലെനും മമിത ബൈജവും കേന്ദ്രകഥാപാത്രങ്ങളായി നിറഞ്ഞ സദസിൽ പ്രദർശനം തുടരുന്ന ബ്ലോക്ക്ബസ്റ്റർ ചിത്രമാണ് പ്രേമലു. തിയറ്ററുകളില്‍ 100 കോടിയും കളക്ഷനും നേടി പ്രേമലുവിന്റെ ബോക്സ്‌ഓഫീസിലെ ജൈത്രയാത്ര തുടരുകയാണ്.
ചിത്രത്തിന്റെ തെലുങ്ക്, തമിഴ് ഡബ് പതിപ്പുകളുടെ റിലീസുകള്‍ക്കും മികച്ച അഭിപ്രായമാണ് ലഭിച്ചിരിക്കുന്നത്. പുതിയ റിപ്പോർട്ടുകള്‍ പ്രകാരം പ്രേമലു ഇനി ഒടിടി റിലീസിനായി തയ്യാറെടുക്കുകയാണ്. റിപ്പീറ്റ് വാല്യൂയുള്ള ഒരു ചിത്രമായതിനാല്‍ നിരവധി പേരാണ് പ്രേമലുവിന്റെ ഒടിടി റിലീസിനായി കാത്തിരിക്കുന്നത്.
റിപ്പോർട്ടുകള്‍ പ്രകാരം പ്രേമലുവിന്റെ ഒടിടി അവകാശം ലഭിച്ചിരിക്കുന്നത് ഡിസ്നി പ്ലസ് ഹോട്ട്സ്റ്റാറിനാണ്. എന്നാല്‍ ഇക്കാര്യം നേരത്തെ ചിത്രത്തില്‍ ചിത്രത്തിന്റെ നിർമാതാക്കളായ ഭാവന സ്റ്റുഡിയോസ് നിഷേധിച്ചിരുന്നു. എന്നാൽ ചിത്രം മാർച്ച് 29 മുതല്‍ ഹോട്ട്സ്റ്റാറില്‍ സംപ്രേഷണം ചെയ്യുമെന്നും റിപ്പോർട്ടില്‍ പറയുന്നുണ്ട്. ഹിന്ദുസ്ഥാൻ ടൈംസ്, ജാഗരണ്‍ ഇംഗ്ലീഷ് വെബ്സൈറ്റുകളാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തിരിക്കുന്നത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്