മലയാളി പ്രേക്ഷകർക്ക് അന്യൻ അല്ല സാബുമോൻ. അവതാരകൻ ആയി തുടങ്ങി ബിഗ് ബോസിലൂടെ പ്രേക്ഷകരുടെ പ്രിയങ്കരനായി ഇപ്പോ സിനിമയിൽ അഭിനയിതാവ് ആയും തിളങ്ങുകയാണ് താരം. ഇപ്പോൾ സാബുമോൻ സംവിധായകനാകുന്നു എന്ന വാർത്തയാണ് പുറത്തു വരുന്നത്.
സ്പൈർ പ്രൊഡക്ഷൻസിന്റെ ബാനറില്‍ ഒരുങ്ങുന്ന ചിത്രം സഞ്ജു ഉണ്ണിത്താൻ ആണ് നിർമിക്കുന്നത്. സ്പൈർ പ്രൊഡക്ഷൻസ് നിർമിക്കുന്ന ചിത്രത്തില്‍ പ്രയാഗ മാർട്ടിൻ ആണ് പ്രധാന വേഷത്തിലെത്തുന്നത് എന്നാണ് പുറത്തു വരുന്ന വിവരം
കോർട്ട് റൂം ഡ്രാമ ജോണറിലാണ് ചിത്രം ഒരുങ്ങുന്നത്. യഥാർത്ഥ ജീവിതത്തില്‍ വക്കീലും കൂടിയായ താൻ ആദ്യ സിനിമ സംവിധാനം ചെയ്യുന്നതും കോടതി മുറിയില്‍ ഉള്ളിലാണെന്ന് നാളുകള്‍ക്ക് മുൻപേ അറിഞ്ഞിരുന്ന കാര്യമാണെന്നാണ് സോഷ്യൽ മീഡിയയിൽ സാബുമോൻ വ്യക്തമാക്കുന്നത്.
ചിത്രത്തെക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ നിലവില്‍ പുറത്തുപറയാൻ കഴിയില്ലെന്നും വരും ദിവസങ്ങളില്‍ അപ്ഡേറ്റുകള്‍ പുറത്തുവിടുമെന്നും സാബുമോൻ കൂട്ടിച്ചേർത്തു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്