താരരാജാവിന്റെ മകൻ എന്നതിലുപരി പ്രണവിന് ഏറെ ആരാധകരുണ്ട്. പ്രണവിന്റേതായി വരുന്ന സിനിമകൾക്കായി ഏറെ പ്രതീക്ഷയോടെയാണ് സിനിമാസ്വാദകർ കാത്തിരിക്കുന്നത്. ഇനി കാത്തിരിക്കുന്നത് 'വർഷങ്ങൾക്കു ശേഷം' എന്ന ചിത്രത്തിനായാണ്. പ്രണവിനെ കുറിച്ച് സംവിധായകൻ വിനീത് ശ്രീനിവാസനും നിർമാതാവ് വിശാഖ് സുബ്രഹ്മണ്യവും പറഞ്ഞ കാര്യങ്ങൾ ശ്രദ്ധനേടുകയാണ്.
ഹൃദയം എന്ന സൂപ്പർ ഹിറ്റ് ചിത്രത്തിന് ശേഷം പ്രണവ് വേണ്ടെന്ന് വച്ചത് 15 സിനിമകളാണെന്ന് വൈശാഖ് പറയുന്നു. വർഷങ്ങൾക്ക് ശേഷത്തിന്റെ പ്രമോഷന്റെ ഭാഗമായി ക്ലബ് എഫ്എമ്മിന് നൽകിയ ഇന്റർവ്യൂവിൽ സംസാരിക്കുക ആയിരുന്നു അദ്ദേഹം.
"ഹൃദയം കഴിഞ്ഞ ശേഷം അപ്പു വേറെ സ്ക്രിപ്റ്റുകൾ കേട്ടിരുന്നു. 15 സ്ക്രിപ്റ്റ് എങ്കിലും അവൻ കേട്ടിട്ടുണ്ട്. അതൊക്കെ വേണ്ടെന്നും വച്ചു.
നമുക്കും ഒരു ഡൗട്ട് ഉണ്ടായിരുന്നു. നമ്മൾ പോയാലും ഇവൻ റിജക്ട് ചെയ്യുമോ എന്ന്. വർഷങ്ങൾക്കു ശേഷം സ്റ്റോറി കേട്ടപ്പോൾ ഇത് അപ്പു ചെയ്താൽ അടിപൊളി ആയിരിക്കുമെന്ന് എനിക്ക് തോന്നിയിരുന്നു. അങ്ങനെ നമ്മൾ പോയി കണ്ടു. കഥയുടെ ഫസ്റ്റ് ഹാഫ് കഴിഞ്ഞപ്പോൾ അപ്പൂന് ഇഷ്ടമായി", എന്നാണ് വിശാഖ് പറഞ്ഞത്.
വിനീതും ഇതേപറ്റി സംസാരിക്കുന്നുണ്ട്. "പ്രണവിന്റെ അടുത്തേക്ക് പോകുന്നതിന് മുൻപ് ഡൗട്ട് ഉണ്ടായിരുന്നു. ഹൃദയം കഴിഞ്ഞിട്ട് എന്തെങ്കിലും നെഗറ്റീവ് റോൾ ചെയ്താൽ കൊള്ളാമെന്ന് അവൻ പറഞ്ഞിരുന്നു. നമുക്ക് നെഗറ്റീവ് പറ്റുകയും ഇല്ല" എന്നാണ് വിനീത് പറഞ്ഞത്. ഫസ്റ്റ് ഹാഫ് കഥ കേട്ടപ്പോൾ തന്നെ എന്ത് തയ്യാറെടുപ്പുകളാണ് ഞാൻ ചെയ്യേണ്ടതെന്ന് അവൻ ചോദിച്ചു. അപ്പോഴാണ് ആള് സിനിമ ചെയ്യാൻ തീരുമാനിച്ചു എന്ന് എനിക്ക് മനസിലായതെന്നും വിനീത് പറയുന്നുണ്ട്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്