തെലുങ്ക് സൂപ്പർ താരം പ്രഭാസ് ലണ്ടനിലേക്ക് താമസം മാറുന്നു. ലണ്ടനിൽ ആഡംബര വീട് പണിത താരം ആരോഗ്യപരമായ കാരണങ്ങളാൽ കുറച്ചുനാളായി മാറി നിൽക്കുകയാണെന്നാണ് റിപോർട്ടുകൾ.
പ്രഭാസ് എത്ര നാൾ ലണ്ടനിൽ ഉണ്ടാകുമെന്നതിന് വ്യക്തമായ ഉത്തരങ്ങളില്ല. പക്ഷേ താൻ ആരോഗ്യം ശ്രദ്ധിക്കാൻ തുടങ്ങുകയാണെന്നും അതുകൊണ്ട് ഇനി ചെയ്യാനുള്ള ചിത്രങ്ങൾക്ക് ഒരു ഇടവേള നൽകിക്കൊണ്ടാണ് അദ്ദേഹം പോകുന്നത്.
അതേസമയം വർക്ക് ഫ്രണ്ടിൽ പ്രഭാസിൻ്റെ 'കൽക്കി 2898 എഡി' മെയ് 9 ന് ലോകമെമ്പാടുമുള്ള തിയേറ്ററുകളിൽ റിലീസ് ചെയ്യും. നാഗ് അശ്വിൻ സംവിധാനം ചെയ്ത ബ്രഹ്മാണ്ഡ സയൻസ് ഫിക്ഷൻ ചിത്രമാണിത്.
പ്രഭാസ്, അമിതാഭ് ബച്ചൻ, കമൽഹാസൻ, പ്രഭാസ്, ദീപിക പദുക്കോൺ, ദിഷ പടാനി തുടങ്ങിയവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ചിത്രം.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്