പ്രഭാസ് വിവാഹിതനാകുന്നു? ജീവിതത്തിലേക്ക് പ്രധാനപ്പെട്ട ഒരാൾ കടന്നുവരാൻ പോകുന്നുവെന്ന് താരം  

MAY 17, 2024, 2:59 PM

ഏറെക്കാലമായി ആരാധകര്‍ സംസാരിച്ചുകൊണ്ടിരിയ്ക്കുന്ന വിഷമയമാണ് പ്രഭാസിന്റെ വിവാഹം. ബാഹുബലി ചിത്രങ്ങള്‍ക്ക് ശേഷം പ്രഭാസിന്റെ ജീവിത സഖിയായി ആര് വരും എന്ന ചോദ്യവും സംസാരവും വളരെ സജീവമായിരുന്നു. 

അനുഷ്‌ക ഷെട്ടിയുമായി പ്രഭാസ് പ്രണയത്തിലാണ് എന്നും, ഉടന്‍ വിവാഹിതരാകും എന്നുമൊക്കെയുള്ള വാര്‍ത്തകള്‍ സോഷ്യല്‍ മീഡിയയില്‍ സജീവമായി നിന്നു. പക്ഷേ തങ്ങള്‍ക്കിടയില്‍ അങ്ങനെയൊന്നില്ല, സുഹൃത്തുക്കളാണ് എന്ന് പറഞ്ഞ് ആ ഗോസിപ്പ് രണ്ടു പേരും അവസാനിപ്പിച്ചു.

ഇപ്പോഴിതാ വിവാഹം സംബന്ധിച്ച വാർത്തകൾക്ക്  ഉത്തരം എന്ന് സംശയിപ്പിക്കുന്ന വിധം ഒരു ഇന്‍സ്റ്റഗ്രാം സ്റ്റോറിയുമായി എത്തിയിരിക്കുകയാണിപ്പോള്‍ പ്രഭാസ്. 'പ്രിയപ്പെട്ടവരെ, അവസാനം വളരെ പ്രധാനപ്പെട്ട ആ ഒരാള്‍ ജീവിതത്തിലേക്ക് വരുന്നു. വെയിറ്റ് ചെയ്യണ്ടി (കാത്തിരിക്കൂ)' എന്നാണ് പ്രഭാസിന്റെ ഇന്‍സ്റ്റഗ്രാം സ്റ്റോറി.

vachakam
vachakam
vachakam

മിനിട്ടുകള്‍ക്കകം ആ സ്റ്റോറി വൈറലാകുകയും ചെയ്തു. ജീവിതത്തിലേക്ക് ഒരാള്‍ വരുന്നു എന്ന് പറഞ്ഞുകഴിഞ്ഞാല്‍ തീര്‍ച്ചയായും അത് പ്രഭാസിന്റെ പങ്കാളി തന്നെയാണെന്ന് ആരാധകര്‍ ഉറപ്പിച്ചു.

ആരാണ് ആ ഒരാള്‍ എന്നറിയാനുള്ള കാത്തിരിപ്പിലാണ് ഇനി ആരാധകര്‍. നടിയായിരിക്കുമോ എന്ന സംശയം ശക്തമായിട്ടുണ്ട്. പ്രണയമാണോ, അതോ വീട്ടുകാര്‍ കണ്ടെത്തിയതാണോ എന്നാണ് വേറെ ചിലരുടെ സംശയം.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam