കഴിഞ്ഞദിവസം ആയിരുന്നു സമാന്തയുടെയും രാജിന്റെയും വിവാഹം നടക്കുന്നത്. അതീവരഹസ്യമായി കോയമ്പത്തൂരിലെ ഇഷ ഫൗണ്ടേഷനിൽ വച്ചാണ് ഈ ചടങ്ങുകൾ നടക്കുന്നത്. ആഢംബരം തീർത്തും ഒഴിവാക്കി, വളരെ ലളിതമായ ചടങ്ങുകളിൽ ആണ് സമാന്തയും രാജും ജീവിതത്തിൽ ഒന്നായത്.
നടൻ നാഗ ചൈതന്യയുമായുള്ള വിവാഹമോചനം കഴിഞ്ഞ് നാല് വർഷം പിന്നിടുമ്പോഴാണ് സാമന്തയും സംവിധായകൻ രാജ് നിദിമൊരുവും വിവാഹിതരായത്. ഇതിന്റെ ഫോട്ടോകൾ സോഷ്യൽ മീഡിയിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്. ഈ അവസരത്തിൽ സാമന്തയുടെ ഒരു പഴയ പോസ്റ്റാണ് ആരാധകരുടെ കണ്ണിലുടക്കിയിരിക്കുന്നത്. സാമന്തയും നാഗ ചൈതന്യയുമായുള്ള ഫോട്ടോയാണ് ഇത്. അതും വിവാഹ ഫോട്ടോ.
വിവാഹം കഴിഞ്ഞതിന് പിന്നാലെ നാഗ ചൈതന്യയ്ക്ക് പിറന്നാൾ ആശംസ അറിയിച്ചു കൊണ്ട് സാമന്ത പങ്കുവച്ച പോസ്റ്റാണ് ഇത്. 418 ആഴ്ചയുടെ പഴക്കമുള്ള പോസ്റ്റിന്. വിവാഹ ദിവസം നാഗ ചൈതന്യയെ കെട്ടിപിടിച്ച് ഉമ്മ വയ്ക്കുന്ന സാമന്തയുടേതാണ് ഫോട്ടോ.
"എൻ്റെ എല്ലാമായവന് ജന്മദിനാശംസകൾ. ഞാൻ ആഗ്രഹിക്കുന്നില്ല, നിങ്ങളുടെ ഹൃദയം ആഗ്രഹിക്കുന്നതെല്ലാം ദൈവം നിങ്ങൾക്ക് നൽകട്ടെ. അതിനായി ഞാൻ എല്ലാ ദിവസവും പ്രാർത്ഥിക്കുന്നുണ്ട്. ഞാൻ എന്നെന്നും നിന്നെ സ്നേഹിക്കുന്നു", എന്നാണ് പോസ്റ്റിലെ വാചകം.
വിവാഹമോചന ശേഷം നാഗ ചൈതന്യയ്ക്ക് ഒപ്പമുള്ള ഫോട്ടോകളെല്ലാം സാമന്ത ഡിലീറ്റ് ചെയ്തിരുന്നു. എന്നാൽ ഇത് മാത്രം ഇപ്പോഴും മാറ്റിയിട്ടില്ല. ഇതിന് എന്തായിരിക്കാം കാരണമെന്ന് തിരയുകയാണ് ആരാധകർ.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
