നടന്‍ ആന്‍റണി വര്‍ഗീസിനെതിരെ ഗുരുതര ആരോപണങ്ങളുമായി നടനും സംവിധായകനുമായ ജൂഡ് ആന്‍റണി ജോസഫ്. നേരത്തെ താരത്തിനെതിരെ സംസാരിച്ചത് അദ്ദേഹം പ്രൊഫഷണലില്ലായ്മ കാണിച്ചതുകൊണ്ടാണെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് ജൂഡ്. മനോരമ ന്യൂസിന് നല്‍കിയ അഭിമുഖത്തിലാണ് അദ്ദേഹത്തിന്‍റെ വെളിപ്പെടുത്തല്‍.
നിതീഷ് സഹദേവ് സംവിധാനം ചെയ്ത 'ഫാലിമി' എന്ന സിനിമയില്‍ നിന്നാണ് ആന്റണി വര്‍ഗീസ് പിന്മാറിയത് എന്നും, വക്കീല്‍ നോട്ടീസ് അയച്ച ശേഷമാണ് പണം തിരിച്ച് കൊടുത്തതെന്നും ജൂഡ് ആരോപിക്കുന്നു. താനന്ന് ഉപയോഗിച്ച വാക്കുകള്‍ പെപ്പെയുടെ കുടുംബത്തെ വിഷമിപ്പിച്ചു എന്നല്ലാതെ പറഞ്ഞതില്‍ സത്യമുണ്ടെന്ന് ഇപ്പോഴും വിശ്വസിക്കുന്നുവെന്നും ജൂഡ് ആരോപിച്ചു.
ജൂഡിന്‍റെ വാക്കുകള്‍
'ഞാനുപയോഗിച്ച വാക്കുകള്‍ അദ്ദേഹത്തിന്റെ കുടുംബത്തെ വിഷമിച്ചു എന്നല്ലാതെ ഞാൻ പറഞ്ഞ വാക്കുകളില്‍ സത്യം ഉണ്ടെന്ന് ഇപ്പോഴും വിശ്വസിക്കുന്നു. ഒരു സിനിമ തുടങ്ങുന്നതിന് 18 ദിവസം മുമ്ബ് പിന്മാറി, നിര്‍മാതാവും ടെക്‌നീഷ്യൻമാരും വഴിയാധാരമായി, നിര്‍മാതാവ് വീട്ടില്‍ കയറാൻ പറ്റാത്ത അവസ്ഥയായിരുന്നു.
അന്ന് ഞാനത് പുറത്ത് പറഞ്ഞാല്‍ ആ സംവിധായകന്റെ ഭാവി ഇല്ലാതാകും. നിന്റെ സിനിമ എന്ന് പാക്കപ്പ് ആകുന്നോ അന്ന് ഞാനത് പറയുമെന്ന് സംവിധായകനോട് വ്യക്തമാക്കിയിരുന്നു.
ഫാലിമി എന്ന സിനിമയില്‍ നിന്നാണ് ആന്റണി വര്‍ഗീസ് പിന്മാറിയത്. വക്കീല്‍ നോട്ടീസ് അയച്ച ശേഷമാണ് പണം തിരിച്ച് കൊടുത്തത്. ഞാൻ പ്രൊഡ്യൂസ് ചെയ്യാൻ വെച്ചിരുന്ന സിനിമയാണത്. പാവപ്പെട്ടവനായാലും പണക്കാരനായാലും വേറൊരുത്തന്റെ കാശ് വാങ്ങി തിന്ന്. വക്കീല്‍ നോട്ടീസ് വരുമ്ബോള്‍ തിരിച്ച് കൊടുക്കുന്നതില്‍ ഒരു ന്യായവും കാണുന്നില്ല. ഈ വിഷയത്തിലേക്ക് കൂടുതല്‍ കടന്നാല്‍ ആന്റണി വര്‍ഗീസ് മോശക്കാരനാകും.
പറയുന്ന കാര്യത്തില്‍ ചിലപ്പോള്‍ സത്യമുണ്ടാകും. പക്ഷെ ധൃതി പിടിച്ചാണ് ഞാനെല്ലാ കാര്യങ്ങളും ചെയ്യുക. ജീവിതത്തിലായാലും അങ്ങനെയാണ്. എനിക്കൊരു കാര്യം ചെയ്യണമെന്ന് തോന്നിയാല്‍ ചെയ്ത് കഴിഞ്ഞിട്ടായിരിക്കും പറയുക. വളരെ വേഗത്തില്‍ മനസില്‍ തോന്നിയ കാര്യം ഞാൻ പോസ്റ്റ് ചെയ്യും- ജൂഡ് പറഞ്ഞു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്