ഹണിമൂണിനെ പറ്റി ചോദ്യം; അവതാരകന്റെ ചെവിയിൽ നിന്ന് പൊന്നീച്ചയെ പറത്തി ഗായിക

FEBRUARY 28, 2024, 3:14 PM

ടീവി ചാനലിലെ തത്സമയ പരിപാടിക്കിടെ ചോദ്യം ചെയ്ത അവതാരകന്റെ മുഖത്തടിച്ച് അതിഥിയായി എത്തിയ ഗായിക. പ്രശസ്ത പാകിസ്താനി ഗായിക ഷാസിയ മൻസൂർ ആണ് ഹണിമൂണിനെ പറ്റി ചോദ്യം ചോദിച്ച അവതാരകനെ പരിപാടിക്കിടെ മർദ്ദിച്ചത്.

ഷാസിയ മൻസൂർ ഒരു സ്വകാര്യ ചാനലിന്‍റെ പരിപാടിയിൽ പങ്കെടുത്ത് സംസാരിക്കുന്നതിനിടെയാണ് സഹ അവതാരകനും ഹാസ്യനടനുമായ ഷെറി നൻഹയുടെ ചോദ്യമുണ്ടായത്.“ഷാസിയ, വിവാഹശേഷം ഹണിമൂണിന് ഞാൻ നിന്നെ മോണ്ടി കാർലോയിലേക്ക് കൊണ്ടുപോകും. ഏത് ക്ലാസിലേക്കാണ് നിങ്ങൾ യാത്ര ചെയ്യാൻ ആഗ്രഹിക്കുന്നതെന്ന് എന്നോട് പറയാമോ? ” ഇതായിരുന്നു നൻഹ പരിഹാസത്തോടെ ഷാസിയ മൻസൂറിനോ‌ട് ചോദിച്ചത്.

എന്നാൽ ഈ ചോദ്യം ഷാസിയ മന്‍സൂറിനെ പ്രകോപിച്ചു. ഉടൻ തന്നെ ഷാസിയ മൻസൂർ തന്‍റെ ഇരിപ്പിടത്തിൽ നിന്നും എഴുന്നേറ്റ് ഷെറി നൻഹയുടെ കരണത്ത് അടിക്കുകയായിരുന്നു. സ്ത്രീകളോട് ഇങ്ങനെയാണോ സംസാരിക്കുന്നത്? എന്ന് ചോദിച്ചു കൊണ്ടായിരുന്നു നൻഹയെ ഷാസിയ മർദ്ദിച്ചത്.തുടർന്ന് പരിപാടിയിൽ തുടരാൻ ആഗ്രഹിക്കുന്നില്ലെന്ന് പറഞ്ഞ് അവർ സ്റ്റുഡിയോയിൽ നിന്ന് ഇറങ്ങിപ്പോകുകയും ചെയ്തു.

vachakam
vachakam
vachakam

ഇതിന്റെ വീഡിയോ ദൃശ്യങ്ങൾ ഇപ്പോൾ സാമൂഹിക മാധ്യമങ്ങളില്‍ വൈറലായിട്ടുണ്ട്.വിഷയത്തിലെ ഗായികയെ പിന്തുണച്ച് നിരവധി പേർ രംഗത്ത് വന്നിട്ടുണ്ട്. അതേസമയം ഇത് മുൻകൂട്ടി തയ്യാറാക്കിയ തിരക്കഥ ആണെന്നാണ് മറ്റ് ചിലർ നൽകുന്ന പ്രതികരണം.

ENGLISH SUMMARY: Pakistani Singer Slaps Co-host Asking About Her 'Honeymoon' 


vachakam
vachakam
vachakam


വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam