ഇന്ത്യൻ ക്രിക്കറ്റ് താരം വിരാട് കോലി രണ്ടാമതും അച്ഛനാകുന്നു എന്ന തൻ്റെ പ്രസ്താവനയിൽ നിന്ന് പിന്മാറി മുൻ ദക്ഷിണാഫ്രിക്കൻ ക്യാപ്റ്റൻ എബി ഡിവില്ലിയേഴ്സ്. പറഞ്ഞത് സത്യമല്ല എന്നും കോലിയുടെ വ്യക്തിജീവിതത്തെക്കുറിച്ച് തെറ്റായ വിവരങ്ങൾ പങ്കിട്ടത്തിൽ ക്ഷമ ചോദിക്കുന്നു എന്നും പറഞ്ഞാണ് ഡിവില്ലിയേഴ്സ് മലക്കം മറിഞ്ഞത്. താൻ ചെയ്തത് വലിയ തെറ്റാണെന്നും ഡിവില്ലിയേഴ്സ് കൂട്ടിച്ചേർത്തു.
അതേസമയം വിരാട് രണ്ടാമതും അച്ഛനാകാൻ പോവുകയാണെന്ന് ഡിവില്ലിയേഴ്സ് തൻ്റെ യൂട്യൂബ് ചാനലിൽ അടുത്തിടെ പറഞ്ഞിരുന്നു. അതുകൊണ്ടാണ് ക്രിക്കറ്റിൽ നിന്ന് വിട്ടുനിൽക്കുകയും ഭാര്യ അനുഷ്ക ശർമ്മയ്‌ക്കൊപ്പം സമയം ചെലവഴിക്കുന്നതെന്നും ആണ് ഡിവില്ലിയേഴ്സ് പറഞ്ഞത്.
എന്നാൽ ഇപ്പോൾ തൻ്റെ പ്രസ്താവന പിൻവലിച്ചിരിക്കുകയാണ് ഇപ്പോൾ ഡിവില്ലിയേഴ്സ്. തനിക്ക് വലിയ തെറ്റ് പറ്റിയെന്നും ആരാധകരോട് മാപ്പ് ചോദിക്കുന്നുവെന്നും ആണ് ഡിവില്ലിയേഴ്സ് ഇപ്പോൾ പറഞ്ഞത്. ‘കുടുംബമാണ് ആദ്യം വരുന്നത്. അതിന് ശേഷമാണ് ക്രിക്കറ്റ്. യുട്യൂബ് ചാനലില്‍ സംസാരിക്കുമ്പോള്‍ എനിക്കൊരു വലിയ തെറ്റ് പറ്റി. ആ വിവരം തെറ്റായിരുന്നു. അവിടെ എന്താണ് സംഭവിക്കുന്നത് എന്ന് ആര്‍ക്കും അറിയില്ല. കോലിക്ക് നല്ലത് സംഭവിക്കട്ടെ എന്ന് ആശംസിക്കാന്‍ മാത്രമാണ് എനിക്കിപ്പോള്‍ സാധിക്കുക’ എന്നാണ് ഡിവില്ലിയേഴ്സ് പറഞ്ഞത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്