വാർത്താ സമ്മേളനത്തിൽ ബോഡി ഷെമിങ് ചെയ്ത വ്ലോഗർക്ക് നടി ഗൗരി കിഷൻ നൽകിയ മറുപടി വലിയ ചർച്ചയായിരുന്നു. ഭാരം എത്രയെന്ന യൂട്യൂബറുടെ ചോദ്യത്തിനോടാണ് ഗൗരി രൂക്ഷമായി പ്രതികരിച്ചത് പുതിയ സിനിമയുടെ പ്രചാരണത്തിനായുള്ള വാർത്താസമ്മേളനത്തിനിടെ ചെന്നൈയിൽ വച്ചായിരുന്നു സംഭവം ഉണ്ടായത്.
ഇപ്പോഴിതാ സംഭവത്തിൽ ഗൗരിക്ക് പിന്തുണയുമായി എത്തിയിരിക്കുകയാണ് ഗായിക ചിന്മയി. നടന്മാരോട് ഇത്തരം ആരും ചോദിക്കാറില്ലെന്നും എന്തുകൊണ്ടാണ് നടിമാരോട് ചോദിക്കുന്നതെന്ന് മനസിലാവുന്നില്ലെന്നുമാണ് ചിന്മയി വ്യക്തമാക്കിയത്. എക്‌സിലൂടെ ആണ് ചിന്മയിയുടെ പ്രതികരണം.
"ഗൗരി നല്ല പോലെ അത് കൈകാര്യം ചെയ്തു. ബഹുമാനം നൽകാത്തതും അനാവശ്യമായാ ഇത്തരം ചോദ്യങ്ങൾക്കെതിരെ പ്രതികരിക്കുമ്പോൾ ഇത്തരം അലർച്ചകൾ ഉണ്ടാവാറുണ്ട്. അവളെ പോലെ ഇത്രയും ചെറുപ്പമായ ഒരാൾ നിലപാടിൽ ഉറച്ച് നിന്നതിലും പ്രതികരിച്ചതിലും വളരെയധികം അഭിമാനിക്കുന്നു. ഒരു നടനോട് ഒരിക്കലും അയാളുടെ ശരീരഭാരം എത്രയാണെന്ന് ചോദിക്കാറില്ല, ഒരു നടിയോട് അവർ അങ്ങനെ ചോദിച്ചത് എന്തിനാണെന്ന് അറിയില്ല." എന്നാണ് ചിന്മയി കുറിച്ചത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
