സിനിമകളിലൂടെയും ടെലിവിഷന്‍ പരമ്പരകളിലൂടെയും ശ്രദ്ധേയയായ നടിയാണ് നിഷ സാംരംഗ്. തന്റെ ഭാവി ജീവിതത്തെക്കുറിച്ചുള്ള പ്രതീക്ഷകൾ പങ്കുവെയ്ക്കുകയാണ് താരം,
അന്‍പത് വയസുവരെയുള്ള ജീവിതം മക്കള്‍ക്ക് വേണ്ടിയായിരുന്നു എന്നും ഇനി സ്വയം ശ്രദ്ധിക്കാനും തനിക്കായി തന്നെ ജീവിക്കാനും ആഗ്രഹിക്കുന്നുവെന്ന് നിഷ പറയുന്നു. ഒപ്പം ഒരു കൂട്ട് വേണമെന്ന് തോന്നിത്തുടങ്ങിയെന്നും വീണ്ടും വിവാഹത്തെ കുറിച്ച് ചിന്തിക്കുകയാണെന്നും നിഷ പറയുന്നു.
'കുട്ടികള്‍ വലുതാകുമ്പോള്‍ അവരുടെ ചിന്തയും നമ്മളുടെ ചിന്തയും തമ്മില്‍ വലിയ വ്യത്യാസങ്ങളുണ്ടാകും. അവര്‍ക്ക് നമ്മള്‍ പറയുന്നത് ഇഷ്ടപ്പെടണമെന്നില്ല. അതുകൊണ്ട് നമ്മള്‍ പറയുന്നത് കേള്‍ക്കാനും മനസിലാക്കാനും പറ്റിയ ഒരാള്‍ കൂടെ വേണമെന്ന് ഇപ്പോള്‍ തോന്നുന്നുണ്ട്.
തിരക്കിട്ട ജീവിതമാണ്. അതിനിടയില്‍ സമയം കിട്ടുമ്പോള്‍ ഞാന്‍ വീട്ടിലേക്കാണ് വരുന്നത്. വേറെ എവിടെയും പോകുന്നില്ല. ആ വീട്ടില്‍ എന്നെ കേള്‍ക്കാന്‍ കഴിയുന്ന ഒരാള്‍ വേണമെന്നുണ്ട്. അല്ലെങ്കില്‍ മനസ് കൈവിട്ടുപോകും. ഒറ്റയ്ക്കിരുന്ന് കരയാനൊക്കെ തോന്നും.
50 വയസ് കഴിഞ്ഞു, ഇനി ഞാന്‍ എന്റെ ആരോഗ്യം ശ്രദ്ധിക്കണം. എന്റെ ആരോഗ്യത്തിന് ഞാന്‍ സന്തോഷമായിരിക്കുക എന്നത് പ്രധാനപ്പെട്ടതാണ്.
അതുകൊണ്ട് ഞാന്‍ എന്നെ നോക്കിയേ തീരു. ഇപ്പോള്‍ ജിമ്മില്‍ പോകുന്നുണ്ട്. അത് ഞാന്‍ ആസ്വദിക്കുന്നുണ്ട്. 50 വയസ് കഴിഞ്ഞാല്‍ എനിക്ക് ഇഷ്ടപ്പെട്ട കാര്യങ്ങള്‍ ചെയത് ജീവിച്ചുതുടങ്ങുമെന്ന് ഞാന്‍ ഇവരോട് നേരത്തെ തന്നെ പറഞ്ഞിട്ടുള്ളതാണ്. അപ്പോള്‍ തടയാന്‍ വരരുതെന്നും ഞാന്‍ പറഞ്ഞിട്ടുണ്ട്,' നിഷ പറയുന്നു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്