അന്തരിച്ച നടൻ കലാഭവൻ നവാസിന്റെ പേരിൽ സോഷ്യൽ മീഡിയ വഴി പ്രചരിക്കുന്ന പോസ്റ്ററിന്റെ സത്യാവസ്ഥ വ്യക്തമാക്കി നവാസിന്റെ കുടുംബം രംഗത്ത്.
നവാസിന്റെ മരണത്തിന് ശേഷം എൽ ഐ സിയിൽ നിന്ന് 26 ലക്ഷം ഡെത്ത് ക്ലെയിം ലഭിച്ചെന്നാണ് പ്രചരണം. എന്നാൽ ഈ വാർത്ത തീർത്തും വ്യാജമാണെന്ന് കുടുംബം വ്യക്തമാക്കി. ഈ പ്രചരണത്തിനെതിരെ നവാസിന്റെ സഹോദരൻ നിസ്സാം ബക്കറാണ് രംഗത്ത് വന്നത്.
നിസ്സാം ഫേസ്ബുക്കിൽ പങ്കുവെച്ച കുറിപ്പ് ഇങ്ങനെ
സുഹൃത്തുക്കളെ... നവാസ്‌ക്കയുടെ വേർപ്പാടിന് ശേഷം. LIC യുടെ പേരിൽ,
പ്രചരിപ്പിച്ചുകൊണ്ടിരിക്കുന്ന ഈ പോസ്റ്റ് തികച്ചും ഫേക്കാണ്.
LIC യിൽ നിന്നും " DEATH CLAIM വഴി 26 ലക്ഷം" കുടുംബത്തിന് കൈമാറിയെന്നാണ് വ്യാജ വാർത്ത.
ഇത്, വഴി മറ്റുള്ളവരേയും തെറ്റിദ്ധരിപ്പിക്കുവാനാണ് ഈ വ്യാജ ഏജന്റുകൾ ശ്രമിക്കുന്നത്.
ഇത്തരം വ്യാജ വാർത്തകൾ പ്രചരിപ്പിക്കുന്നതുവഴി ഞങ്ങൾ, കുടുംബാംങ്കങ്ങൾ വളരെ ദുഃഖിതരാണ്.
ആരുംതന്നെ വഞ്ചിതരാകരുത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്