നെറ്റ്ഫ്‌ലിക്‌സിനെതിരെ നിയമ നടപടിയുമായി വാർത്ത ഏജൻസി എഎന്‍ഐ

SEPTEMBER 10, 2024, 8:03 AM

നെറ്റ്ഫ്‌ലിക്‌സിനെതിരെ നിയമ നടപടിയുമായി വാർത്ത ഏജൻസി എഎന്‍ഐ. 'IC 814' ദി കാണ്ഡഹാര്‍ ഹൈജാക്ക് എന്ന സീരീസില്‍ അനുവാദമില്ലാതെ ദൃശ്യങ്ങള്‍ ഉപയോഗിച്ചതിനെ തുടര്‍ന്നാണ് എഎന്‍ഐ നടപടി  ആവശ്യപ്പെട്ടിരിക്കുന്നത്.

സീരീസിന്റെ നാല് എപ്പിസോഡുകള്‍ നീക്കം ചെയ്യണമെന്നാണ് എഎന്‍ഐയുടെ ആവശ്യം. നേപ്പാളില്‍ നിന്ന് ഡല്‍ഹിയിലേക്കുള്ള ഇന്ത്യന്‍ എയര്‍ലൈന്‍സ് ഫ്ലൈറ്റ് 814 ഹൈജാക്ക് ചെയ്തതിനെ കുറിച്ചുള്ള സീരീസാണിത്. 

ലൈസന്‍സില്ലാതെ എഎന്‍ഐയുടെ ആര്‍ക്കൈവല്‍ ദൃശ്യങ്ങള്‍ നെറ്റ്ഫ്‌ലിക്‌സ് ഉപയോഗിച്ചു എന്നാണ് എഎന്‍ഐയുടെ അഭിഭാഷകന്‍ സിദ്ധാന്ത് കുമാര്‍ പറഞ്ഞത്.

vachakam
vachakam
vachakam

കഴിഞ്ഞ മാസം പുറത്തിറങ്ങിയ സീരീസ് നേരത്തെ തന്നെ വിവാദത്തില്‍ പെട്ടിരുന്നു. സീരീസിലെ ഹൈജാക്കര്‍മാരുടെ പേര് ഭോല ശങ്കര്‍ എന്നാക്കിയതിനെ തുടര്‍ന്നായിരുന്നു വിവാദം. 

ഹൈജാക്കര്‍മാര്‍ മുസ്ലീങ്ങളായിരിക്കെ ഹിന്ദുക്കളായി ചിത്രീകരിച്ചുവെന്നായിരുന്നു ഉയര്‍ന്നുവന്ന വിമര്‍ശനങ്ങള്‍. ഇതേ തുടര്‍ന്ന് നെറ്റ്ഫ്‌ലിക്‌സ് ഇന്ത്യ കണ്ടന്റ് മേധാവിയെ ഇന്‍ഫോര്‍മേഷന്‍ ആന്‍ഡ് ബ്രോഡ്കാസ്റ്റിംഗ് മന്ത്രാലയം വിളിപ്പിച്ചിരുന്നു.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam