ജൂനിയർ എൻടിആറിന് എന്ത് പറ്റി? സോഷ്യൽ മീഡിയയിൽ എവിടെ തിരിഞ്ഞാലും കാണുന്ന ചോദ്യമാണ്. നടന്റെ പുതിയ ലുക്കാണ് ആരാധകർക്കിടയിൽ ചർച്ചയാവുന്നത്. താരം പെട്ടെന്നു മെലിഞ്ഞതാണ് ആരാധകരിൽ ആശങ്കയുയർത്തുന്നത്.
കഴിഞ്ഞ ദിവസം നടൻ പങ്കെടുത്ത വിവാഹച്ചടങ്ങിലെ ഒരു ഫോട്ടോയാണ് സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നത്. വളരെയധികം മെലിഞ്ഞാണ് ചിത്രത്തിലുള്ളത്.
ശരീരത്തിലുണ്ടായ മാറ്റം എന്തെങ്കിലും അസുഖം കാരണമാണോ അതോ അടുത്ത ഏതെങ്കിലും സിനിമയ്ക്ക് വേണ്ടിയാണോ എന്നാണ് ആരാധകരുടെ ചോദ്യം.
'വാർ 2' സിനിമയുടെ സെറ്റിൽ വച്ച് താരത്തിന്റെ വാരിയെല്ലിന് പൊട്ടലേറ്റിരുന്നു. ഇതേ തുടർന്ന് മാസങ്ങളോളം വിശ്രമം ഡോക്ടർമാർ നിർദേശിച്ചിരുന്നു. 'കാന്താര: ചാപ്റ്റർ 1' സിനിമയുടെ പ്രൊമോഷനു വന്നപ്പോഴും ശരീരത്തിലെ പരിക്കിന്റെ കാര്യം അദ്ദേഹം തുറന്നു പറഞ്ഞിരുന്നു. വളരെയധികം വേദന സഹിക്കുന്നുണ്ടെന്ന് അദ്ദേഹത്തിന്റെ മുഖത്തിൽ നിന്നു തന്നെ വ്യക്തമായിരുന്നു.
അതേസമയം, പ്രശാന്ത് നീൽ സംവിധാനം ചെയ്യുന്ന ഡ്രാഗൺ എന്ന സിനിമയാണ് എൻടിആറിന്റെ വരാനിരിക്കുന്ന ചിത്രം. ഈ സിനിമയ്ക്ക് വേണ്ടിയാണു നടൻ മെലിഞ്ഞത് എന്നാണ് റിപ്പോർട്ടുകൾ. പുതിയ മേക്കോവറിനായി താരം തീവ്രമായ പരിശീലനത്തിലായിരുന്നു. അടുത്ത വർഷം ആദ്യം ഈ ചിത്രം തിയേറ്ററിൽ എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. മാസ് ഹീറോയായ എൻടിആറും പ്രശാന്ത് നീലും ഒന്നിക്കുമ്പോൾ ഒരുപാട് പ്രതീക്ഷകളാണ് സിനിമാപ്രേമികൾക്കുള്ളത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്