മാളില്‍വച്ച് നവ്യയോട് മോശം പെരുമാറ്റം; സമയോചിത ഇടപെടല്‍ നടത്തി സൗബിന്‍

OCTOBER 13, 2025, 3:17 AM

പുതിയ ചിത്രമായ 'പാതിരാത്രി' പ്രമോഷന്റെ ഭാഗമായി കോഴിക്കോട് മാളില്‍ എത്തിയ നടി നവ്യ നായരോട് മോശമായി പെരുമാറാന്‍ ശ്രമം. ശനിയാഴ്ച വൈകുന്നേരം മാളില്‍ നടന്ന പ്രമോഷന്‍ പരിപാടിക്ക് ശേഷം ഹോട്ടലിലേക്ക് മടങ്ങുന്നതിനിടെയാണ് സംഭവം. താരങ്ങളെ കാണാനായി വലിയ തിരക്കായിരുന്നു മാളില്‍ അനുഭവപ്പെട്ടത്. ഈ തിരക്കിനിടെ ഒരാള്‍ നവ്യ നായരെ സ്പര്‍ശിക്കാന്‍ ശ്രമിക്കുകയായിരുന്നു. നവ്യയ്ക്ക് നേരെ നീണ്ട കൈ സൗബിന്‍ സാഹിര്‍ ഉടന്‍ തന്നെ തടയുകയും നവ്യയെ സുരക്ഷിതമായി മുന്നോട്ട് നടക്കാന്‍ സഹായിക്കുകയും ചെയ്തു. 

അപ്രതീക്ഷിതമായി ഉണ്ടായ അനുഭവത്തില്‍ രൂക്ഷമായ ഒരു നോട്ടത്തോടെയാണ് നവ്യ നായര്‍ പ്രതികരിച്ചത്. നടി ആന്‍ അഗസ്റ്റിനും പ്രമോഷന്‍ പരിപാടിക്കായി താരങ്ങള്‍ക്കൊപ്പം ഉണ്ടായിരുന്നു. പൊതുപരിപാടികള്‍ക്ക് എത്തുന്ന സിനിമാ താരങ്ങള്‍ക്ക് നേരെ, പ്രത്യേകിച്ച് നടിമാര്‍ക്ക് നേരെ, മോശം അനുഭവങ്ങള്‍ ഉണ്ടാകുന്നത് സമീപകാലത്ത് പതിവായി മാറിയിട്ടുണ്ട്. സുരക്ഷാ ജീവനക്കാര്‍ ഒപ്പമുണ്ടെങ്കില്‍ പോലും ചെറിയൊരു ഇടവേള കിട്ടുമ്പോള്‍ താരങ്ങളെ സ്പര്‍ശിക്കാനോ ശല്യപ്പെടുത്താനോ ചിലര്‍ ശ്രമിക്കാറുണ്ടെന്നതാണ് സത്യം. 

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam