കൊച്ചി: നടി കവിയൂര്‍ പൊന്നമ്മയുടെ വിയോഗത്തില്‍ പ്രതികരിച്ച് നടി നവ്യാ നായര്‍. അവസാന നിമിഷത്തില്‍ അമ്മയെ പോയി കാണാന്‍ കഴിയാത്തതില്‍ വിഷമമുണ്ട്. തന്നെ അത്രയധികം സ്‌നേഹിച്ചയാളാണ്. ആദ്യം തന്നെ ക്ഷമാപണമാണ് ഇക്കാര്യത്തില്‍ പറയാനുള്ളതെന്നും നവ്യാ നായര്‍ പറഞ്ഞു.
'ആദ്യം തന്നെ ക്ഷമാപണമാണ് പറയാനുള്ളത്. അവസാന നിമിഷത്തില്‍ അമ്മയെ പോയി കാണാന്‍ കഴിഞ്ഞില്ല. കണ്ടിരുന്നെങ്കില്‍ എന്നെ തിരിച്ചറിയുമായിരുന്നു. എന്റെ ഭാഗത്ത് നിന്നും വന്ന പിഴവാണ്. തിരക്ക് കാരണം ചില കാര്യങ്ങള്‍ മാറ്റിവെച്ചതാണ്. എന്നെ അത്രയധികം സ്‌നേഹിച്ചയാളാണ്. എപ്പോഴും ചിരിക്കുന്ന മുഖമാണ്. എന്റെ അഭിനയത്തെക്കുറിച്ച് നല്ല മതിപ്പാണ്. പൊന്നൂസേ എന്നാണ് ഞാന്‍ വിളിക്കാറ്. അഡ്മിറ്റ് ആയ സമയത്ത് നാട്ടിലില്ല. എനിക്ക് സര്‍വ്വ സ്വാതന്ത്ര്യമായിരുന്നു അവരുടെ അടുത്ത്', നവ്യാ നായര്‍ പ്രതികരിച്ചു.
വാര്‍ധക്യസഹജമായ രോഗങ്ങളെത്തുടര്‍ന്ന് ചികിത്സയിലിരിക്കെയാണ് കവിയൂര്‍ പൊന്നമ്മയുടെ വിയോഗം. എറണാകുളം ലിസി ആശുപത്രിയില്‍ വെച്ചായിരുന്നു അന്ത്യം. മലയാള സിനിമയിലെ ഏറ്റവും പ്രിയപ്പെട്ട 'അമ്മ' യായി വിശേഷിപ്പിക്കപ്പെട്ട നടിയായിരുന്നു കവിയൂര്‍ പൊന്നമ്മ.
1962ല്‍ പ്രേംനസീറിന്‍റെ 'ശ്രീരാമപട്ടാഭിഷേകം' എന്ന ചിത്രത്തില്‍ രാവണനായ കൊട്ടാരക്കരയുടെ ഭാര്യ മണ്ഡോധരിയായി സിനിമയിലേക്ക് അരങ്ങേറ്റം കുറിച്ചു. 1964ല്‍ റിലീസായ 'കുടുംബിനി' എന്ന ചിത്രത്തിലെ ഷീലയുടെ അമ്മ വേഷത്തിലൂടെയാണ് ലൈംലൈറ്റില്‍ ആദ്യമായി ശ്രദ്ധനേടുന്നത്. തുടർന്ന് കരിയറിന്‍റെ തുടക്കത്തില്‍ തന്നെ തേടിയത്തിയത് പലതും അമ്മ വേഷങ്ങൾ. പ്രേംനസീറും സത്യനും മുതല്‍ മമ്മൂട്ടിയും മോഹന്‍ലാലും അടക്കം മുന്‍നിര താരങ്ങളുടെയെല്ലാം അമ്മയായി.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്