മെസിയുടെ ആദ്യ കരാറെഴുതിയ നാപ്കിന്‍ പേപ്പര്‍ ലേലത്തിന്; അടിസ്ഥാന വില കോടികൾ 

FEBRUARY 3, 2024, 11:52 AM

ലിയോണല്‍ മെസിക്ക് ബാഴ്സലോണ നല്‍കിയ ആദ്യ കരാര്‍ കടലാസ് ലേലത്തിന് വച്ചതായി റിപ്പോർട്ട്. ബ്രിട്ടീഷ് ലേല സ്ഥാപനമായ ബോന്‍ഹാംസാണ് മെസിയുടെ ആദ്യ കരാറെഴുതിയ നാപ്കിന്‍ പേപ്പര്‍ ലേലത്തിന് വെക്കുന്നത്. മാര്‍ച്ച് 18 മുതല്‍ 27വരെയാണ് ലേലം നടക്കുക എന്നാണ് പുറത്തു വരുന്ന വിവരം. 

അതേസമയം 3,79000 ഡോളറാണ് ലേലത്തില്‍ പങ്കെടുക്കാനുള്ള അടിസ്ഥാന തുക. ലിയോണല്‍ മെസിയെന്ന ഫുട്ബോള്‍ ഇതിഹാസം പിറന്നത് വെറുമൊരു നാപ്കിന്‍ പേപ്പറിലെഴുതിയ കരാറിലൂടെയായിരുന്നു എന്നത് ഏറെ ഞെട്ടിക്കുന്ന ഒരു കാര്യമാണ്. ആ 13കാരന്‍ പയ്യനെ ബാഴ്സലോണയുടെ സ്പോര്‍ട്ടിംഗ് ഡയറക്ടായിരുന്ന കാള്‍സ് റെക്സാച്ച് ആണ് കണ്ടെത്തി ബാഴ്സ അക്കാദമിയിലെത്തിച്ചത്. വളര്‍ച്ചാ ഹോര്‍മോണ്‍ തകരാറുണ്ടായിരുന്ന മെസിയുടെ ചികിത്സ അടക്കം ഏറ്റെടുത്താണ് ബാഴ്സ മെസ്സി എന്ന അത്ഭുതബാലനെ ഏറ്റെടുത്തത്.

മെസി എന്ന ഫുട്ട്ബോൾ മാന്ത്രികന്റെ അതായത് അന്നത്തെ 13 കാരന്റെ  കളി കണ്ട് ഇഷ്ടപ്പെട്ട റെക്സാച്ച് അവന് ആദ്യ കരാര്‍ നല്‍കിയത് ഒരു നാപ്കിന്‍ പേപ്പറിലായിരുന്നു. 2000 ഡിസംബര്‍ 14നായിരുന്നു ചരിത്രമായി മാറിയെ ആ കരാര്‍ ഒപ്പിട്ടത്. റെക്സാച്ചിന് പുറമെ അര്‍ജന്റീനയിലെ ഫുട്ബോള്‍ ഏജന്റുമാരായിരുന്ന ഗാഗിയോളി, ജോസഫ് മരിയ മിന്‍ഗ്വേല എന്നിവരുടെ കൈയോപ്പും നാപ്കിന്‍ പേപ്പറിലെഴുതിയ കരാറിലുണ്ട്. എന്തായാലും ലേലത്തിൽ സംഭവിക്കുന്നത് എന്തെന്നറിയാനുള്ള ആവേശത്തിൽ ആണ് മെസ്സി ആരാധകർ.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam