രാകുൽ പ്രീത് സിംഗ് തൻ്റെ കരിയർ ആരംഭിച്ചത് കന്നഡയിലാണ്. 2009ൽ പുറത്തിറങ്ങിയ ഗില്ലിയാണ് ആദ്യ ചിത്രം.ചിത്രം വൻ വിജയമായിരുന്നു. പിന്നീട് രാകുൽ പഠനത്തിലേക്ക് മടങ്ങി, ബിരുദം നേടി. ഇക്കാലത്ത് മോഡലിംഗിലും താരം സജീവമായിരുന്നു. ആ തീരുമാനമാണ് രാകുലിനെ മിസ് ഇന്ത്യ മത്സരത്തിലെത്തിച്ചത്. മത്സരത്തിൽ നിരവധി പുരസ്കാരങ്ങളും നേടി. 2015ൽ യാരിയാൻ എന്ന ചിത്രത്തിലൂടെയാണ് രാകുലിൻ്റെ ബോളിവുഡ് അരങ്ങേറ്റം. പിന്നീട് തെന്നിന്ത്യൻ സിനിമയിലും രാകുൽ സജീവമായി.
2011ലെ മിസ് ഇന്ത്യ മത്സരത്തിൽ രാകുൽ അഞ്ച് അവാർഡുകൾ നേടിയിരുന്നു. അതിൽ മിസ് ഇന്ത്യ പീപ്പിൾസ് ചോയിസും ഉണ്ടായിരുന്നു. രാകുലിൻ്റെ മോഡലിംഗ് യാത്രയ്ക്ക് പിന്തുണയുമായി മാതാപിതാക്കളും ഉണ്ടായിരുന്നു. ഇപ്പോഴിതാ ഫിലിംഫെയറിന് നൽകിയ അഭിമുഖത്തിൽ മിസ് ഇന്ത്യ മത്സരത്തിൻ്റെ രസകരമായ ഓർമ്മകൾ പങ്കുവെക്കുകയാണ് രാകുൽ പ്രീത് സിംഗ്.
മത്സരത്തിൻ്റെ ബിക്കിനി റൗണ്ടിൽ തനിക്ക് ധരിക്കാൻ ബിക്കിനി വാങ്ങാൻ അച്ഛൻ വന്നതിനെക്കുറിച്ചും രാകുൽ പറയുന്നു. അദ്ദേഹം എന്നോട് ബ്രൈറ്റ് നിറത്തിലുള്ളത് വാങ്ങാനാണ് പറഞ്ഞത്. നിങ്ങള്‍ക്ക് എന്നോട് സ്‌നേഹമുണ്ടെന്ന് എനിക്കറിയാം. പക്ഷെ ഞാന്‍ അമ്മയെ കൂട്ടിക്കോളാം എന്ന് ഞാന്‍ പറഞ്ഞു. ഇത്രയും പിന്തുണ നല്‍കുന്ന മാതാപിതാക്കള്‍ എന്റെ ഭാഗ്യമാണ്'' എന്നാണ് രാകുല്‍ പ്രീത് പറയുന്നത്.
''ഞാനൊരു ഡ്രാമ ക്യൂന്‍ ആണെന്നും അതിനാല്‍ വിനോദരംഗം തിരഞ്ഞെടുക്കണമെന്നും അമ്മയാണ് നിര്‍ദ്ദേശിച്ചത്. അവരാണ് എന്നെ മോഡലിംഗിനും മിസ് ഇന്ത്യയ്ക്കുമൊക്കെ പ്രചോദിപ്പിച്ചത്. അച്ഛനും എല്ലായിപ്പോഴും പിന്തുണ നല്‍കിയിരുന്നു''' എന്നാണ് താരം പറയുന്നത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്