ഹൈദരാബാദ്: നിരവധി സിനിമകളിലൂടെ പ്രശസ്തനായ സംഗീത സംവിധായകനാണ് സുരേഷ് ബോബ്‍ലി. മദ്യപാന ശീലമുള്ള ഒരു കാലം ബോബ്‌ലിക്ക് ഉണ്ടായിരുന്നു. ഒരു ഫോണ്‍ കോൾ ആണ് അദ്ദേഹത്തിന്റെ ജീവിതം മാറ്റിമറിച്ചത് എന്നാണ് അദ്ദേഹം വ്യക്തമാക്കുന്നത്. യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിലാണ് രോഗവുമായി പോരാടിയ കാലത്തെക്കുറിച്ചും ജീവിതം മാറ്റിയ ഫോൺ കോളിനെപ്പറ്റിയും സംഗീത സംവിധായകൻ മനസുതുറന്നത്.
റാണ ദഗ്ഗുബതിയും സായ് പല്ലവിയും അഭിനയിച്ച വേണു ഉഡുഗുലയുടെ 'വിരാട പർവ്വ'ത്തിന്റെ സംഗീത സംവിധാനം സുരേഷ് ബോബ്‍ലി ആയിരുന്നു. എന്നാൽ ഒരു ഘട്ടത്തിൽ അദ്ദേഹത്തെ സിനിമയിൽ നിന്ന് ഒഴിവാക്കിയിരുന്നു. അമിത മദ്യപാനമായിരുന്നു കാരണം. സായ്‌യുടെ നിർബന്ധത്തെ തുടർന്നാണ് തിരികെയെടുക്കുന്നത്. "സായി പല്ലവി എന്നിൽ വിശ്വാസം അർപ്പിച്ചു. എന്റെ സംഗീതം നല്ലതാണെന്നും അത് ഉപയോഗിക്കണമെന്നും അവർ നിർബന്ധിച്ചു," എന്നാണ് സുരേഷ് പറയുന്നത്.
സിനിമയുടെ ഫൈനൽ സ്കോർ പൂർത്തിയാക്കിയപ്പോഴാണ് സുരേഷിന് സായി പല്ലവിയുടെ കോൾ വന്നത്. "സിനിമ റിലീസ് ആകുമ്പോൾ എനിക്കാകും ആദ്യം നല്ല പേര് ലഭിക്കുക എന്ന് അവർ പറഞ്ഞു. ഞാൻ എക്സട്രാ ഓർഡിനറി ആണെന്നും ജോലിയിൽ ശ്രദ്ധ കേന്ദ്രീകരിക്കാനും എന്നോട് ആവശ്യപ്പെട്ടു. ഞാൻ എവിടെ നിന്നാണ് വന്നതെന്നും ഈ വ്യവസായത്തിലേക്ക് എന്തിനാണ് വന്നതെന്നും അത് എന്നെ ഓർമിപ്പിച്ചു" എന്നും സുരേഷ് പറയുന്നു. 'വിരാട പർവം' റിലീസ് പിന്നാലെ സുരേഷ് ബോബ്‍ലി മദ്യപാനം ഉപേക്ഷിച്ചു. മൂന്ന് മാസത്തോളം പലതരത്തിലുള്ള ബുദ്ധിമുട്ടുകൾ നേരിട്ടു. മൂന്ന് വർഷമായി താൻ മദ്യപിക്കാറില്ലെന്നും സുരേഷ് അഭിമുഖത്തിൽ പറഞ്ഞു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
