അന്തരിച്ച മകൾ ഭവതാരിണിയുടെ ഫോട്ടോ പങ്കുവച്ച് സംഗീത സംവിധായകൻ ഇളയരാജ. കുട്ടിക്കാലത്ത് ഭവതാരിണിയ്ക്ക് ഒപ്പം ഇരിക്കുന്ന ഫോട്ടോയാണ് ഇളയരാജ പങ്കുവച്ചത്. കഴിഞ്ഞ ദിവസം രാത്രി ഒന്‍പത് മണിയോട് അടുപ്പിച്ചാണ് ഭവതാരിണിയുടെ വിയോഗ വാര്‍ത്ത പുറത്തുവന്നത്.
47 വയസായ വതാരിണി കഴിഞ്ഞ കുറച്ച് കാലങ്ങളായി അർബുദബാധിത ആയിരുന്നു. ആയുർവേദ ചികിത്സയ്ക്കായി ശ്രീലങ്കയില്‍ ആയിരിക്കെയാണ് മരണം സംഭവിച്ചത്.
அன்பு மகளே... pic.twitter.com/GgtnKGyvQ1
— Ilaiyaraaja (@ilaiyaraaja) January 26, 2024
മകളുടെ ചിത്രം പങ്കുവച്ചുകൊണ്ട് 'അൻപ് മകളേ(പ്രിയ മകളേ)..'എന്നാണ് തമിഴിൽ അദ്ദേഹം കുറിച്ച വാക്കുകൾ. കുട്ടി ഫ്രോക്കിട്ട് മുടി ഇരു പുറവും കെട്ടി അച്ഛന്‍ പറയുന്നത് കേട്ട് ഇരിക്കുന്ന ഭവതാരിണിയെ ആണ് ഫോട്ടോയില്‍ കാണാനാവുന്നത്.
1995ല്‍ രാസയ്യ എന്ന ചിത്രത്തിന്‍റെ പാട്ട് പാടിക്കൊണ്ടാണ് ഭവതാരിണി പിന്നിണിഗാന രംഗത്ത് എത്തുന്നത്. ഇളയരാജ തന്നെ ആയിരുന്നു സംഗീത സംവിധാനം. ആദ്യഗാനം തന്നെ സൂപ്പര്‍ ഹിറ്റായതോടെ വീണ്ടും നിരവധി പാട്ടുകള്‍ ഭവതാരിണി ആലപിച്ചു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്