ഏപ്രിലിൽ ബോളിവുഡിലെ ജനപ്രിയ നായികമാരുടെ ലിസ്റ്റ് പുറത്തിറങ്ങി. ബോളിവുഡിൽ ആലിയ ഭട്ടാണ് ഒന്നാം സ്ഥാനത്ത് എന്ന് ഓർക്കാക്‌സിൻ്റെ പട്ടികയിൽ പറയുന്നു. ആലിയ ഭട്ട്തന്നെയാണ് ഏറ്റവും കൂടുതൽ മാസങ്ങളിൽ ബോളിവുഡിൽ ഒന്നാമതെത്തിയെന്നാണ് റിപ്പോർട്ട്. ഓർമാക്‌സിൻ്റെ പട്ടിക പ്രകാരം ഏപ്രിലിൽ പോലും ബോളിവുഡിലെ ഏറ്റവും ജനപ്രിയ നടിയായി ആലിയ ഭട്ട് തുടരുന്നു.
താരങ്ങളുടെ പട്ടികയിൽ ദീപിക പദുക്കോണും രണ്ടാം സ്ഥാനത്ത് എത്തിയെന്നാണ് റിപ്പോർട്ട്. പ്രഭാസിൻ്റെ കൽക്കി 2898 എഡിയാണ് ദീപിക പദുക്കോണിൻ്റെ വരാനിരിക്കുന്ന ചിത്രം. ചിത്രത്തിൽ ദീപിക പദുക്കോണിന് നിർണായക വേഷമുണ്ടെന്ന സൂചനയും താരങ്ങളുടെ പട്ടികയിൽ ഇടംപിടിക്കാൻ സഹായിച്ചു
മൂന്നാം സ്ഥാനത്ത് കൃതി സനോണാണ് ബോളിവുഡില്‍ എത്തിയിരിക്കുന്നത് എന്നത് ഓര്‍മാക്സ് പുറത്തുവിട്ട താരങ്ങളുടെ പട്ടികയില്‍ നിന്ന് വ്യക്തമാകുന്നു. അടുത്തിടെ കൃതി ക്രൂ എന്ന ചിത്രത്തില്‍ മികച്ച വേഷം അവതരിപ്പിച്ച് ശ്രദ്ധയാകര്‍ഷിച്ചത് താരങ്ങളുടെ പട്ടികയില്‍ മുന്നിലെത്താൻ തുണച്ചു.
കൃതി സനോണിന് നിലവില്‍ ബോളിവുഡ് താരങ്ങളില്‍ മികച്ച വേഷങ്ങള്‍ ലഭിക്കുന്നത് നേട്ടമായി. നാലാമത് കത്രീന കൈഫാണ് ബോളിവുഡ് താരങ്ങളില്‍ ഇടംനേടിയിരിക്കുന്നത് എന്നാണ് ഓര്‍മാക്സിന്റെ പട്ടിക..
തൊട്ടുപിന്നില്‍ കൈറ അദ്വാനിയാണ്. ക്രൂ എന്ന ഹിറ്റ് ബോളിവുഡ് ചിത്രത്തില്‍ നായികയായി തിളങ്ങിയ കരീനാ കപൂറാണ് താരങ്ങളുടെ പട്ടികയില്‍ ആറാം സ്ഥാനത്ത്.
ഏഴാമത് ശ്രദ്ധാ കപൂറും ബോളിവുഡ് താരങ്ങളില്‍ എത്തിയിരിക്കുന്നത്. പ്രിയങ്ക ചോപ്ര എട്ടാം സ്ഥാനത്താണ് ബോളിവുഡില്‍ എന്നാണ് റിപ്പോര്‍ട്ട്. ഒമ്പതാമത് ദിഷാ പഠാണിയെത്തിയപ്പോള്‍ പത്താമത്തെ താരം അനുഷ്‍ക ശര്‍മയുമാണ്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്