ബോളിവുഡിലെ പ്രിയങ്കരിയും ഇന്ത്യയിലെ ഏറ്റവും ഉയര്‍ന്ന വേദനം വാങ്ങുന്ന നടിമാരില്‍ ഒരാളുമാണ് പ്രിയങ്ക ചോപ്ര. 2000ത്തില്‍ മിസ് വേള്‍ഡ് പട്ടം ലഭിച്ചതിലൂടെയാണ് പ്രിയങ്ക ചോപ്രയുടെ അഭിനയ ജീവിതം തുടങ്ങുന്നത്.
പ്രിയങ്ക ചോപ്ര 2000ത്തിലെ മിസ് വേള്‍ഡ് പട്ടം പ്രഖ്യാപിക്കുന്നതിന് മുമ്പ് തന്നോട് ചോദിച്ച ചോദ്യത്തിന് പറഞ്ഞ മറുപടിയാണ് ഇപ്പോള്‍ വൈറലായിരിക്കുന്നത്. ഇന്ന് ജീവിച്ചിരിക്കുന്നവരില്‍ ആരാണ് ഏറ്റവും മികച്ച രീതിയില്‍ വിജയം കൈവരിച്ച സ്ത്രീ എന്ന് കരുന്നതുന്നത്? അത് എന്തുകൊണ്ടാണ് അങ്ങനെ കരുതുന്നത് എന്നുമായിരുന്നു പ്രിയങ്കയോട് ചോദിച്ച ചോദ്യം.
ചോദ്യത്തിന് പ്രിയങ്കയുടെ മറുപടി ഇങ്ങനെയിരുന്നു- 'ഞാന്‍ ആരാധിക്കുന്ന ഒത്തിരി പേര്‍ ഉണ്ട്. എന്നാല്‍ അതില്‍ ഞാന്‍ ഏറ്റവും കൂടുതല്‍ ആരാധിക്കുന്ന ഒരാള്‍ എന്ന് പറയുന്നത് മദര്‍ തെരേസയാണ്. അവര്‍ മനസലിവുള്ള, മറ്റുള്ളവരെ പരിഗണിക്കുന്ന, ദയാലുവായ സ്ത്രീയാണ്. അവര്‍ അവര്‍ക്ക് വേണ്ടിയും മറ്റ് രാജ്യങ്ങള്‍ക്ക് വേണ്ടിയും ഒത്തിര കാര്യങ്ങള്‍ ചെയ്തിട്ടുമുണ്ട്, നേടിയിട്ടുണ്ട്. അവര്‍ എല്ലാം വിട്ടുകൊടുത്തുകൊണ്ട് മറ്റുള്ളവരുടെ ജീവിതം മനോഹരമാക്കി'.
എന്നാല്‍ പ്രിയങ്ക പറഞ്ഞതില്‍ തെറ്റുണ്ടെന്നാണ് നെറ്റിസണ്‍സിന്റെ കണ്ടെത്തല്‍. പ്രിയങ്കയോട് ചോദിച്ചത് ജീവിച്ചിരിക്കുന്നവരില്‍ വിജയം കൈവരിച്ചുവെന്ന് തോന്നിയ സ്ത്രീയെക്കുറിച്ചാണ്. എന്നാല്‍ മദര്‍ തെരേസ 1997 ല്‍ മരിച്ചു. 2000 ത്തിലാണ് പ്രിയങ്കയ്ക്ക് മിസ് വേള്‍ഡ് പട്ടം കിട്ടുന്നതിന് ആധാരമായ ചോദ്യത്തിന് ഉത്തരം പറയുന്നതെന്നുമാണ് ഇപ്പോള്‍ കണ്ടെത്തിയിരിക്കുന്നത്. 24 വര്‍ഷങ്ങള്‍ക്കിപ്പുറമാണ് പ്രിയങ്കയുടെ മറുപടിയിലുണ്ടായിരുന്ന തെറ്റ് കണ്ടുപിടിക്കപ്പെടുന്നതെന്ന് സോഷ്യല്‍ മീഡിയ വ്യക്തമാക്കുന്നു.
2018ല്‍ അമേരിക്കന്‍ പോപ് ഗായകനായ നിക്ക് ജോനാസിനെ വിവാഹം ചെയ്ത പ്രിയങ്ക ചോപ്ര ഇപ്പോള്‍ കുടുംബ ജീവിതവും കരിയറുമായി ജീവിതം ആസ്വദിക്കുകയാണ്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്