മുകേഷിനെതിരെ ലൈംഗിക ആരോപണങ്ങള്‍ ഉയരുന്നതിനിടെ താരത്തെ കുറിച്ച് സംസാരിക്കുകയാണ് മേതില്‍ ദേവിക. മുകേഷുമായുള്ള ദേവികയുടെ വിവാഹം വൻ ചർച്ച ആയ ഒന്നായിരുന്നു. ഇരുവരുടെയും രണ്ടാം വിവാഹം ആയിരുന്നു. എന്നാല്‍ 2021 ല്‍ വേർപിരിയുകയും ചെയ്തു. മുകേഷിന്റെ ആദ്യ ഭാര്യ ആയിരുന്ന സരിത ഇദ്ദേഹത്തിനെതിരെ ഗുരുതര ആരോപണങ്ങള്‍ ഉന്നയിച്ചിരുന്നു. എന്നാല്‍ മേതില്‍ ദേവിക വിവാഹ മോചന സമയത്ത് മുകേഷിനെതിരെ സംസാരിച്ചില്ല.
മുകേഷുമായി തനിക്കിപ്പോഴും സൗഹൃദമുണ്ടെന്ന് മേതില്‍ ദേവിക പറയുന്നു. ഭാര്യയുടെ സ്ഥാനത്ത് നിന്നും ഞാൻ പൂർണമായും ഇറങ്ങി. നിയമപരമായുള്ളത് വേറെ കാര്യം. ഭാര്യയുടെ സ്ഥാനത്ത് നിന്ന് മാറിയ ശേഷം ഒരു വ്യക്തിയെ അവരായി കാണുക എളുപ്പമാണ്. ഭാര്യയായിരിക്കുമ്പോള്‍ അവരില്‍ കാണാതെ പോയ മൂല്യങ്ങള്‍ കാണാം. എന്താണ് ഞാൻ ചിന്തിക്കുന്നതെന്ന് ആള്‍ക്കാർക്ക് മനസിലാവില്ല. കേസ് നടക്കുന്നുണ്ട്.
അതേസമയം ഞാനദ്ദേഹത്തോട് സംസാരിക്കുന്നുണ്ട്. ഞാൻ അദ്ദേഹവുമായി സൗഹൃദത്തിലാണ്. ശത്രുതയില്ല. എന്റെ കളരി മുകളിലാണ്. അദ്ദേഹം ഇടയ്ക്ക് താഴെ വന്ന് താമസിക്കുന്നു. ഞങ്ങള്‍ രണ്ടിടത്താണ് കഴിയുന്നത്. വേർപിരിഞ്ഞ ശേഷമുള്ള ഈ സാഹചര്യം സാധാരണക്കാർക്ക് മനസിലാക്കാൻ ബുദ്ധിമുട്ടാണെന്നും മേതില്‍ ദേവിക വ്യക്തമാക്കി.
മുകേഷിനെതിരെ ഉയർന്നിരിക്കുന്ന ലൈംഗികാരോപണത്തെക്കുറിച്ചും മേതില്‍ ദേവിക സംസാരിച്ചു. ഇപ്പോള്‍ വന്നിരിക്കുന്ന പരാതിയുടെ സത്യാവസ്ഥ തനിക്കറിയാമെന്ന് മേതില്‍ ദേവിക പറയുന്നു. എനിക്കൊരുപാട് കാര്യങ്ങള്‍ പറയാനുണ്ട്. പക്ഷെ ഞാൻ പറയുന്നില്ല. ഇപ്പോള്‍ വന്ന ആരോപണത്തിന്റെ സത്യം എനിക്കറിയാം. അദ്ദേഹത്തിന് മുൻകൂർ ജാമ്യം ലഭിച്ചതില്‍ സന്തോഷമുണ്ട്. ആരോപണത്തിന്റെ ലക്ഷ്യം ചോദ്യം ചെയ്യപ്പെടേണ്ടതാണെന്നും മേതില്‍ ദേവിക വ്യക്തമാക്കി.
ആരോപണങ്ങളില്‍ എന്തെങ്കിലും കാര്യമുണ്ടെങ്കില്‍ കുറ്റം ചെയ്തവർക്ക് ശിക്ഷ ലഭിക്കണം. ഇല്ലെങ്കില്‍ അതിനേക്കാള്‍ വലിയ ശിക്ഷ ആരോപിക്കുന്ന ആള്‍ക്ക് കൊടുക്കണം. അത് സ്ത്രീയായാലും പുരുഷനായാലും. ചുമ്മാ പറയുന്നത് അപകടകരമാണെന്നും മേതില്‍ ദേവിക പറഞ്ഞു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്